ഫുട്‌ബോളുമായി യുഎന്‍ കേരളത്തിലേക്ക്


By അനീഷ് പി നായര്‍

1 min read
Read later
Print
Share

ഇന്ത്യന്‍ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുംവലിയ സ്‌കൂുള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനാണ് ഒക്ടോബര്‍മാസത്തില്‍ കേരളം ആതിഥ്യംവഹിക്കാനൊരുങ്ങുന്നത്.

കോഴിക്കോട്: 300 ടീമുകള്‍, 4800കൗമാരതാരങ്ങള്‍, 286 മത്സരങ്ങള്‍, 14 ജില്ലകളുടെപങ്കാളിത്തം.ഐക്യരാഷ്ട്രസംഘടനയുടെ സഹകരണത്തോടെ കേരളത്തില്‍ നടക്കാനിരിക്കുന്ന സ്‌കൂള്‍ഫുട്‌ബോള്‍ മേളയുടെ വിശേഷണമാണിത്.ഇന്ത്യന്‍ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുംവലിയ സ്‌കൂുള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനാണ് ഒക്ടോബര്‍മാസത്തില്‍ കേരളം ആതിഥ്യംവഹിക്കാനൊരുങ്ങുന്നത്.

ഐക്യരാഷ്ടസംഘടനയുടെ പ്രചരണ വിഭാഗമായ യുണൈറ്റഡ് നേഷന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ഫോര്‍ ഇന്ത്യ ആന്റ് ഭൂട്ടാനും കോഴിക്കോട്ജില്ലാഫുട്‌ബോള്‍ അസോസിയേഷനുംചേര്‍ന്നാണ് യു.എന്‍കപ്പ്ഫുട്‌ബോള്‍സംഘടിപ്പിക്കുന്നത്. കേരള ഫുട്‌ബോള്‍അസോസിയേഷന്റെ സഹകരണവും ടൂര്‍ണമെന്റിനുണ്ട്.

ഓരോ ജില്ലകളിലും നോക്കൗട്ട് അടിസ്ഥാനത്തില്‍ പ്രാഥമികറൗണ്ട് മത്സരങ്ങള്‍ നടക്കും.ഇതില്‍നിന്ന് വിജയിക്കുന്ന ടീമുകള്‍ കോഴിക്കോട്ട് നടക്കുന്ന ഫൈനല്‍ റൗണ്ടില്‍കളിക്കും.ഒക്ടോബര്‍ ആദ്യവാരത്തില്‍ പ്രാഥമിക റൗണ്ട്മത്സരങ്ങള്‍ നടക്കും.

ഓരോജില്ലയില്‍ നിന്നും ചുരുങ്ങിയത്20സ്‌കൂള്‍ടീമുകള്‍ ടൂര്‍ണമെന്റില്‍പങ്കെടുക്കണം. ടീമുകള്‍ കുറവാണെങ്കില്‍ മറ്റ് ജില്ലകളുടെ ക്വാട്ടവര്‍ധിപ്പിക്കും.300ടീമുകളേയാണ് മൊത്തത്തില്‍ പങ്കെടുപ്പിക്കുന്നത്.ഒരോടീമിലും ചുരുങ്ങിയത്16 കളിക്കാര്‍ ഉണ്ടാകണം.ഫൈനല്‍റൗണ്ട് മത്സരങ്ങളും നോക്കൗട്ട്അടിസ്ഥാനത്തിലാകും. വിജയികള്‍ക്ക് പ്രൈസ് മണിക്കൊപ്പം യു.എന്‍മുദ്രയുളള ട്രോഫിയുംലഭിക്കും.

അടിത്തട്ടില്‍ ഫുട്‌ബോള്‍വികസനം നടപ്പാക്കാനുളള യു,എന്‍പദ്ധതി പ്രകാരമാണ് കേരളത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നത്.ജില്ലാഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.സിദ്ധീഖ് അഹമ്മദ് യു.എന്‍ സി,ഐ പ്രതിനിധികളുമായിനടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് ടൂര്‍ണമെന്റ് അനുവദിച്ചത്.

യു.എന്‍ ഇന്‍ഫര്‍മേഷന്‍സെന്ററുകളുളള 63 രാജ്യങ്ങളില്‍ ഇതുപോലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ നേരത്തെസ്‌കൂള്‍ലീഗ്അടക്കമുളള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നെങ്കിലും ഇത്രയുംവിപുലമായരീതിയല്‍ സ്‌കൂള്‍തലത്തില്‍ഫുട്‌ബോള്‍ ആദ്യമായിട്ടാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

വീണ്ടും ശബ്ദിച്ച് കോലിയുടെ ബാറ്റ്; പുണെയില്‍ തകര്‍ന്ന റെക്കോഡുകളിതാ

Oct 11, 2019


mathrubhumi

6 min

ഈ ഗോളുകളല്ല, അന്നത്തെ ആ ദുര്‍ഗന്ധമാണ് പേടിപ്പിക്കുന്നത്

Jul 22, 2019


mathrubhumi

തന്നെത്തന്നെ മാറ്റിവരച്ച മുഹമ്മദ് അലി

Jun 3, 2017