'ഇതിനൊക്കെയാണ് അക്ഷരം തെറ്റാതെ തിരിച്ചുവരവ് എന്നു വിളിക്കേണ്ടത്'!


അപ്രാപ്യമായി ഒന്നും ലോകത്ത് ഇല്ലെന്ന് ഫുട്‌ബോളിലൂടെ തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയും ലിവര്‍പൂളും തമ്മിലുള്ള സെമിഫൈനലാണ് അതിന്റെ ഏറ്റവും പുതിയ ഉദാഹരണം.

രു മായാജാലക്കാരന്‍ കാണികളിലുണ്ടാകുന്ന അമ്പരപ്പ് തന്നെയാണ് പലപ്പോഴും ഫുട്‌ബോള്‍ ഗ്രൗണ്ടുകളില്‍ സംഭവിക്കുന്നതും. മായാജാലക്കാരന്‍ മാന്ത്രിക ദണ്ഡ് വീശിയാണ് കാണികളെ രസിപ്പിക്കുന്നതെങ്കില്‍ ഗ്രൗണ്ടില്‍ ആ ദൗത്യം നിറവേറ്റുന്നത് ഫുട്‌ബോളാണ്. ഒന്നു കണ്‍കെട്ട് വിദ്യയാണെങ്കില്‍ മറ്റേത് കണ്ണ് തുറന്ന് കാണേണ്ട കാഴ്ച്ചയാണ്.

ഇങ്ങനെ അപ്രാപ്യമായി ഒന്നും ലോകത്ത് ഇല്ലെന്ന് ഫുട്‌ബോളിലൂടെ തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയും ലിവര്‍പൂളും തമ്മിലുള്ള സെമിഫൈനലാണ് അതിന്റെ ഏറ്റവും പുതിയ ഉദാഹരണം. ഇതിനു മുമ്പും ഫുട്‌ബോള്‍ ലോകം ഇങ്ങനെ ഒരുപാട് തിരിച്ചുവരവുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

പി.എസ്.ജി 4-0 ബാഴ്‌സലോണ

ബാഴ്‌സലോണ 6-1 പി.എസ്.ജി

2016/17 ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഈ അദ്ഭുതം സംഭവിച്ചത്. ആദ്യ പാദത്തില്‍ 4-0ത്തിന് ഫ്രാന്‍സില്‍ നാണംകെട്ട ബാഴ്‌സ എന്നാല്‍ രണ്ടാം പാദത്തില്‍ അതിനെല്ലാം മറുപടി നല്‍കി. 6-1-നായിരുന്നു ബാഴ്‌സയുടെ വിജയം.

ആദ്യ പാദത്തിലെ നാല് ഗോളിന്റെ കടവുമായി കളിക്കാനിറങ്ങിയ ബാഴ്‌സ 50 മിനിറ്റിനുള്ളില്‍ 3-0ത്തിന്റെ ലീഡ് നേടി. എന്നാല്‍ 62-ാം മിനിറ്റില്‍ എഡിസന്‍ കവാനി ലക്ഷ്യം കണ്ടതോടെ പി.എസ്.ജി 3-5ന്റെ ലീഡെടുത്തു. പക്ഷേ വിട്ടുകൊടുക്കാതിരുന്ന ബാഴ്‌സയ്ക്കായി 88-ാം മിനിറ്റിലും 91-ാം മിനിറ്റിലും ലക്ഷ്യം കണ്ട് നെയ്മര്‍ രക്ഷകനാകുകയായിരുന്നു. ഇതോടെ ബാഴ്‌സ 5-5ന് ഒപ്പമെത്തി. പിന്നീട് 95-ാം മിനിറ്റില്‍ സെര്‍ജി റോബര്‍ട്ടോ ആ അദ്ഭുത ഗോള്‍ നേടി. അവിശ്വസനീയമായി വിജയിച്ച് ബാഴ്‌സ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

അന്നത്തെ ആ ദിവസം പിന്നീട് നെയ്മറും സെര്‍ജിയും ഓര്‍ത്തെടുക്കുന്നുണ്ട്. അന്ന് പന്തുമായി മുന്നേറുമ്പോള്‍ നെയ്മര്‍ സെര്‍ജിയോട് വിളിച്ചുപറഞ്ഞു 'നിങ്ങള്‍ ഗോള്‍ അടിക്കാന്‍ പോകുകകയാണ്'. ആ നിമിഷം താന്‍ സ്വപ്‌നത്തിലായിരുന്നെന്നും നെയ്മര്‍ പറയുന്നത് സ്വപ്‌നത്തിലെന്ന പോലെയാണ് കേട്ടതെന്നും സെര്‍ജി പിന്നീട് പറയുകയുണ്ടായി.

ബാഴ്‌സലോണ 4-1 റോമ

റോമ 3-0 ബാഴ്‌സലോണ

2018/19 സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയുടെ കണ്ണീര് വീഴ്ത്തിയത് എ.എസ് റോമയാണ്. നൗ ക്യാമ്പില്‍ 4-1ന് തോറ്റുവന്ന റോമ സ്വന്തം തട്ടകത്തില്‍ 3-0ത്തിന് വിജയിച്ചു. ഇതോടെ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ഇറ്റാലിയന്‍ ടീം സെമിയിലേക്ക് മുന്നേറി. ആറാം മിനിറ്റില്‍ എഡ്വിന്‍ സെക്കോ തുടങ്ങിവെച്ചത് 82-ാം മിനിറ്റില്‍ മനോലാസ് പൂര്‍ത്തിയാക്കുകയായിരുന്നു. അതിനിടയില്‍ 58-ാം മിനിറ്റില്‍ ഡി റോസി പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ ബാഴ്‌സയുടെ തോല്‍വി പൂര്‍ണമായി.

ഈ തിരിച്ചുവരവ് എങ്ങനെ നിര്‍വചിക്കണമെന്ന് അറിയില്ല എന്നായിരുന്നു മത്സരശേഷം എഡ്വിന്‍ സെക്കോ പറഞ്ഞ്. ആരും ഞങ്ങളില്‍ വിശ്വസിച്ചിരുന്നില്ല, എന്നിട്ടും ഞങ്ങള്‍ നേടി. സെക്കോ അന്നു പറഞ്ഞ വാക്കുകള്‍ ആണിത്.

എ.സി മിസാന്‍ 4-1 ഡീപോര്‍ട്ടീവോ

ഡീപോര്‍ട്ടീവോ 4-0 എ.സി മിലാന്‍

2003/04 ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലായിരുന്നു ഈ അദ്ഭുതം. നിങ്ങള്‍ സ്വപ്‌നം പോലും കാണാത്ത കാര്യങ്ങള്‍ ചിലപ്പോള്‍ സംഭവിക്കും. അതിനെയാണ് ദിവ്യാദ്ഭുതം എന്ന് വിശേഷിപ്പിക്കുന്നത്. അതുതന്നെയാണ് മിലാനെതിരേയും സംഭവിച്ചതും. ഡീപോര്‍ട്ടീവോയുടെ പരിശീലകന്‍ യാവിയര്‍ ഇറുറേട്ട ഈ വിജയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ആദ്യ പാദത്തില്‍ കക്കയുടെ ഇരട്ടഗോളും ഷെവ്‌ചെങ്കോയും പിര്‍ലോയും നേടിയ ഗോളുകളുമായിരുന്നു മിലാന് ലീഡ് നല്‍കിയത്. എന്നാല്‍ രണ്ടാം പാദത്തില്‍ ഇതേ നാണയത്തില്‍ ഡീപോര്‍ട്ടീവോ തിരിച്ചടിച്ചു.

Content Highlights: Greatest UEFA Champions League comebacks

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram