ധനരാജ് മലപ്പുറത്തിന്റെ പ്രിയങ്കരന്‍


ഫുട്ബോള്‍ മൈതാനങ്ങളുടെ കുമ്മായവരകള്‍ക്കപ്പുറത്ത് കളിപ്രേമികള്‍ ആര്‍ത്തുവിളിച്ചത് ധനരാജന്റെ കളിമിടുക്കിന് ആവേശം പകരാനായിരുന്നു

പെരിന്തല്‍മണ്ണ: കളിമൈതാനങ്ങളെ ത്രസിപ്പിക്കുന്ന ബുദ്ധികൂര്‍മതയോടെയുള്ള നീക്കങ്ങള്‍. ചെറിയ നീക്കങ്ങളിലൂടെ എതിരാളിയുടെ തന്ത്രത്തിന്റെ മുനയൊടിക്കാനും സമര്‍ഥമായ ചിന്താശക്തി. ഫുട്ബോളിന്റെ മാന്ത്രികത മുഴുവന്‍ കാലുകളില്‍ ആവാഹിച്ചയാള്‍. ഇവയ്‌ക്കൊപ്പം സൗമ്യമായ പെരുമാറ്റവും. ഫുട്ബോള്‍ മൈതാനങ്ങളുടെ കുമ്മായവരകള്‍ക്കപ്പുറത്ത് കളിപ്രേമികള്‍ ആര്‍ത്തുവിളിച്ചത് ധനരാജന്റെ കളിമിടുക്കിന് ആവേശം പകരാനായിരുന്നു.

ഏത് ടീമിന്റെ ഭാഗമായിറങ്ങിയാലും അദ്ദേഹത്തിന്റെ കളിയാസ്വദിക്കുന്നവരായിരുന്നു കൂടുതലും. അതിനാല്‍തന്നെ അയല്‍ജില്ലക്കാരനായിരുന്നിട്ടും ധനരാജെന്ന പ്രതിരോധതാരം മലപ്പുറത്തിനും ഏറെ പ്രിയങ്കരനായി. ആരാധകര്‍ക്കുമുന്നില്‍ കുഴഞ്ഞുവീഴുമ്പോഴും ആര്‍പ്പുവിളികളുടെ അലയൊലികളായിരുന്നു ചുറ്റും. കളിയെ നെഞ്ചേറ്റിയ ജനതയ്ക്കുമുന്നില്‍ കളിക്കളത്തില്‍ കുഴഞ്ഞുവീണപ്പോള്‍ അത് മരണത്തിലേക്കാവുമെന്ന് ആരും കരുതിയില്ല.

2014-ല്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വിരുന്നെത്തിയ ഫെഡറേഷന്‍ കപ്പില്‍ മുഹമ്മദന്‍സിന്റെ നായകനായും ധനരാജ് തിളങ്ങി. കേരളത്തിലെ ഒരു ടീമും ഇല്ലാതിരുന്ന ടൂര്‍ണമെന്റിലെ മലയാളി സാന്നിധ്യമായിരുന്ന ധനരാജും മലപ്പുറത്തിന്റെ നിറഞ്ഞ കൈയടി നേടി. പെരിന്തല്‍മണ്ണ, കൊളത്തൂര്‍ തുടങ്ങി ഘയ ജില്ലയിലെ പ്രധാന സെവന്‍സ് ഫുട്ബോള്‍ മേളകളിലെ സ്ഥിരസാന്നിധ്യമായിരുന്നു.

Content Highlights: Dhanraj is Malappuram's favorite football player

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram