ബറോഡ: ജവാന്മാര്ക്ക് മധുരം നൽകിക്കൊണ്ടായിരുന്നു വെടിക്കെട്ട് ബാറ്റ്സ്മാൻ യൂസുഫ് പഠാന്റെ ഇത്തവണത്തെ ദീപാവലി ആഘോഷം.
കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം യാത്ര പോകുന്നതിനിടെ ബറോഡ വിമാനത്താവളത്തിൽ വെച്ചാണ് യൂസുഫ് പത്താന് ജവാന്മാര്ക്ക് മധുരം നല്‍കിയത്.
ആഘോഷദിനത്തില്‍ പോലും കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ട സൈനികര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പഠാന് ഇതിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പഠാന്റെ ട്വീറ്റിന് വന്‍ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.