വെസ്റ്റിന്‍ഡീസ് 100 റണ്‍സിന് പുറത്ത്; ആന്റിഗ്വയില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയം


2 min read
Read later
Print
Share

അഞ്ചു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ വിന്‍ഡീസ് തകരുകയായിരുന്നു

ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയം. 318 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ തോല്‍വി. 419 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് രണ്ടാമിന്നിങ്‌സില്‍ 100 റണ്‍സിന് പുറത്തായി. സ്‌കോര്‍: ഇന്ത്യ-297, 343/7d. വെസ്റ്റിന്‍ഡീസ്-222,100

അഞ്ചു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ വിന്‍ഡീസ് തകരുകയായിരുന്നു. എട്ടു ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ അഞ്ചു പേരെ പുറത്താക്കിയത്. മൂന്നു വിക്കറ്റുമായി ഇഷാന്ത് ശര്‍മ്മയും രണ്ട് വിക്കറ്റോടെ മുഹമ്മദ് ഷമിയും ബുംറയ്ക്ക് പിന്തുണ നല്‍കി. രണ്ടിന്നിങ്‌സിലുമായി ഇഷാന്ത് എട്ടു വിക്കറ്റ് വീഴ്ത്തി. 38 റണ്‍സെടുത്ത കേമര്‍ റോച്ചാണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍. വിന്‍ഡീസ് നിരയില്‍ ആകെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.

നേരത്തെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ രണ്ടാം ഇന്നിങ്ങ്സ് ഏഴിന് 343 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. രഹാനെ 102 റണ്‍സെടുത്ത് പുറത്തായി. 93 റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റ് വീണതോടെ കോലി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

രഹാനെ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ഫോട്ടോ: ഐസിസി

ടെസ്റ്റിലെ തന്റെ 10-ാം സെഞ്ചുറി കുറിച്ച രഹാനെയുടെ ഇന്നിങ്സാണ് ഇന്ത്യയെ തുണച്ചത്. 235 പന്തില്‍ നിന്നായിരുന്നു രഹാനെയുടെ സെഞ്ചുറി. 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റാണ് നാലാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. കോലിയെ റോസ്റ്റണ്‍ ചേസ് പുറത്താക്കി. നാലാം വിക്കറ്റില്‍ രഹാനെ-കോലി സഖ്യം 106 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് മൂന്നു വിക്കറ്റ് വീഴ്ത്തി.

കെ.എല്‍. രാഹുല്‍ (85 പന്തില്‍ നിന്ന് 38 റണ്‍സ്), മായങ്ക് അഗര്‍വാള്‍ (43 പന്തില്‍ നിന്ന് 16 റണ്‍സ്), ചേതേശ്വര്‍ പൂജാര (53 പന്തില്‍ നിന്ന് 25 റണ്‍സ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

നേരത്തെ, അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയുടെ മികവില്‍ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ, വെസ്റ്റിന്‍ഡീസിനെ 222 റണ്‍സിന് പുറത്താക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 297-ല്‍ അവസാനിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

പത്ത് ടെസ്റ്റില്‍ നിന്ന് 59 വിക്കറ്റ്, റാങ്കിങ്ങില്‍ മൂന്നാമത്; പാക് താരത്തിന് അപൂര്‍വ നേട്ടം

Oct 22, 2018


mathrubhumi

1 min

ഏഴു പന്തിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി അബ്ബാസ്; ഓസീസ് പിടിച്ചുനില്‍ക്കുമോ?

Oct 11, 2018


mathrubhumi

2 min

സച്ചിനും തമ്പിയും തിളങ്ങി; സൗരാഷ്ട്രയെ തകര്‍ത്ത് കേരളം

Oct 8, 2018