ഡാനിയല്‍ വെട്ടോറിയെ ഇന്ത്യന്‍ പരിശീലകനാക്കണം: കോലി


വെട്ടോറി നിലവില്‍ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെയും ബിഗ് ബാഷ് ലീഗില്‍ ബ്രിസ്ബന്‍ ഹീറ്റിന്റെയും പരിശീലകനാണ്

ബെംഗളൂരു: ന്യൂസിലന്‍ഡ് സ്പിനര്‍ ഡാനിയല്‍ വെട്ടോറിയെ ഇന്ത്യയുടെ മുഖ്യ പരിശീലകനാക്കണമെന്ന് വിരാട് കോലി. കഴിഞ്ഞ വര്‍ഷം ഡങ്കന്‍ ഫ്‌ളച്ചര്‍ പോയ ഒഴിവിലേക്ക് പുതിയ കോച്ചിനെ ബിസിസിഐ അന്വേഷിക്കുന്ന സാഹചര്യത്തിലാണ് കോലി തന്റെ അഭിപ്രായം അറിയിച്ചത്. ഡങ്കന്‍ ഫ്‌ളച്ചര്‍ പരിശീലകസ്ഥാനത്ത് നിന്നു മാറിയ ശേഷം ടീം മാനേജരായ രവി ശാസ്ത്രിയായിരുന്നു ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നത്.

വെട്ടോറി നിലവില്‍ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെയും ബിഗ് ബാഷ് ലീഗില്‍ ബ്രിസ്ബന്‍ ഹീറ്റിന്റെയും പരിശീലകനാണ്. അടുത്തിടെയാണ് വെട്ടോറി ബ്രിസ്ബന്‍ ഹീറ്റിന്റെ കോച്ചായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിടുന്നത്. അതിനാല്‍ തന്നെ ബിസിസിഐ വെട്ടോറിയേ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി നിയമിച്ചാലും അദ്ദേഹത്തിന് ബിബിഎല്ലിലെ കോച്ചിങ് സഥാനം ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടാകും.

ക്യാപ്റ്റന്‍-കോച്ച് എന്ന നിലയില്‍ വെട്ടോറിയും കോലിയും പരസ്പരം ആദരവ് കാത്തുസൂക്ഷിക്കുന്നവരാണ്. മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന്റെ പേരും പരിശീലകസ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram