'രഹാനെ പലപ്പോഴും രക്ഷകന്റെ വേഷം കെട്ടിയിട്ടുണ്ട്'-പിന്തുണയുമായി കോലി


1 min read
Read later
Print
Share

വെസ്റ്റിന്‍ഡീസ് പര്യടനത്തിന് യാത്ര തിരിക്കും മുമ്പ് മുംബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോലി

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്ക് പിന്തുണയുമായി ക്യാപ്റ്റന്‍ വിരാട് കോലി. രഹാനെയെപ്പോലെ ഒരു താരത്തെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ലെന്നും അദ്ദേഹം ഫോമിലേക്കെത്തുമെന്നും കോലി വ്യക്തമാക്കി. വെസ്റ്റിന്‍ഡീസ് പര്യടനത്തിന് യാത്ര തിരിക്കും മുമ്പ് മുംബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോലി.

സമ്മര്‍ദ്ദഘട്ടത്തിലും രഹാനെ മികച്ച പ്രകടനം പുറത്തെടുക്കുന്നു. ടെസ്റ്റില്‍ നാല്‍പതില്‍ കൂടുതല്‍ ശരാശരിയുള്ള താരമാണ് രഹാനെ. അദ്ദേഹത്തിന്റെ തുടക്കംകാലം പോലെയല്ല ഇപ്പോഴുള്ളത് എന്നത് ശരി തന്നെ. എന്നിരുന്നാലും ടീം സമ്മര്‍ദ്ദത്തിലാവുമ്പോള്‍ പലപ്പോഴും രക്ഷകന്റെ വേഷം കെട്ടിയിട്ടുള്ളത് രഹാനെയാണ്. അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തുമെന്ന് എനിക്കുറപ്പാണ്. കോലി പറയുന്നു.

ഏതൊരു താരവും കടന്നുപോകുന്ന സാഹചര്യത്തിലൂടെയാണ് രഹാനെ പോകുന്നത്. പിച്ചും സാഹചര്യവും നന്നായി വായിക്കുന്ന താരം. ഒന്നാന്തരം ഫീല്‍ഡറുമാണ്. എല്ലാം ശരിയാകുമെന്ന് എനിക്കുറപ്പുണ്ട്. കോലി കൂട്ടിച്ചേര്‍ത്തു.

അടുത്തകാലത്തായി മോശം ഫോമിലാണ് രഹാനെ. അടുത്തിടെ കൗണ്ടിയില്‍ ഭാഗ്യം പരീക്ഷിച്ച രഹാനെയ്ക്ക് ഫോമിലേക്കുയരാന്‍ കഴിഞ്ഞിരുന്നില്ല. 2017-ലാണ് അവസാന ടെസ്റ്റ് സെഞ്ചുറി നേടിയത്. പിന്നീട് സെഞ്ചുറി കണ്ടെത്താനായിട്ടില്ല. ടെസ്റ്റില്‍ നാല്‍പതില്‍ കൂടുതല്‍ ശരാശരിയുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ശരാശരി താഴെയാണ്. 2017-ല്‍ 34.62ഉം 2018-ല്‍ 30.66ഉം ആണ് ബാറ്റിങ് ശരാശരി.

Content Highlights: Virat Kohli speaks about Ajinkya Rahane

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram