ടെസ്റ്റ് കരിയറിലെ നാലാം 'ഗോള്‍ഡന്‍ ഡക്ക്'; കോലിയുടെ വിന്‍ഡീസ് പര്യടനത്തിന് അവസാനം


ഇതിനു മുമ്പ് 2018-ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് കോലി അവസാനമായി ആദ്യ പന്തില്‍ പുറത്താകുന്നത്

കിങ്സ്റ്റണ്‍: ഇത്തവണത്തെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന് 'ഗോള്‍ഡന്‍ ഡക്കോടെ' അവസാനം കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ കെമാര്‍ റോച്ചിന്റെ പന്തിലാണ് കോലി ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത്. ടെസ്റ്റ് കരിയറില്‍ ഇത് നാലാം തവണയാണ് കോലി ഗോള്‍ഡന്‍ ഡക്കാകുന്നത്.

ഇതിനു മുമ്പ് 2018-ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് കോലി അവസാനമായി ആദ്യ പന്തില്‍ പുറത്താകുന്നത്. അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്‌സിലായിരുന്നു അത്. രാജ്യാന്തര ക്രിക്കറ്റില്‍ ഇത് ഒമ്പതാം തവണയാണ് കോലി 'ഗോള്‍ഡന്‍ ഡക്കായി മടങ്ങുന്നത്.

ടെസ്റ്റിലെ കോലിയുടെ ഗോള്‍ഡന്‍ ഡക്കുകള്‍

2011 - മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരേ ബെന്‍ ഹില്‍ഫെനോസിന്റെ പന്തില്‍

2014 - ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ ലിയാം പ്ലങ്കറ്റിന്റെ പന്തില്‍

2018 - ഓവലില്‍ ഇംഗ്ലണ്ടിനെതിരേ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍

2019 - കിങ്സ്റ്റണില്‍ വിന്‍ഡീസിനെതിരേ കെമാര്‍ റോച്ചിന്റെ പന്തില്‍

അതേസമയം ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ വിന്‍ഡീസ് പര്യടനം കോലിക്ക് മികച്ചതായിരുന്നെങ്കിലും ബാറ്റിങ്ങില്‍ തന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കോലിക്ക് സാധിച്ചിരുന്നില്ല.

രണ്ടു ടെസ്റ്റില്‍ നിന്ന് 34 റണ്‍സ് ശരാശരിയില്‍ 136 റണ്‍സാണ് കോലിയുടെ സമ്പാദ്യം. രണ്ട് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു.

ഏകദിനത്തില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് തുടര്‍ച്ചയായ രണ്ടു സെഞ്ചുറികളടക്കം കോലി 234 റണ്‍സ് നേടിയിരുന്നു.

ട്വന്റി 20 പരമ്പരയില്‍ 35.33 ശരാശരിയില്‍ 106 റണ്‍സും കോലി നേടി. ഇതില്‍ ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു.

Content Highlights: Virat Kohli registers his 4th golden duck in Test cricket

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram