To advertise here, Contact Us



'ചില സമയത്ത് കോലി അമാനുഷികനാണെന്ന് തോന്നിപ്പോകും'- തമീം ഇഖ്ബാല്‍


1 min read
Read later
Print
Share

കോലി ഒരു പാഠപുസ്തകവും വഴികാട്ടിയുമാണ്. അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ട്. തമീം ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു.

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രശംസയില്‍ പൊതിഞ്ഞ് ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍. കോലി ഒരു അമാനുഷികനാണെന്നാണ് തമീമിന്റെ കണ്ടെത്തല്‍.

To advertise here, Contact Us

'അദ്ദേഹം ബാറ്റു ചെയ്യുന്നത് കാണുമ്പോള്‍ അതൊരു മനുഷ്യന്‍ തന്നെയാണോ എന്ന് സംശയം തോന്നും. ഓരോ മത്സരത്തിലും സെഞ്ചുറി അടിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും തോന്നിപ്പോകും.' ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തമീം പറയുന്നു.

മികച്ച പ്രകടനത്തിനായുള്ള അദ്ദേഹത്തിന്റെ കഠിനധ്വാനം, കളിയെ സമീപിക്കുന്ന രീതി..ഇതെല്ലാം അവിശ്വസനീയമാണ്. എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം തന്നെയാണ് ഒന്നാം നമ്പര്‍. കോലി ഒരു പാഠപുസ്തകവും വഴികാട്ടിയുമാണ്. അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ട്. തമീം ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 12 വര്‍ഷമായി ഇതിഹാസ താരങ്ങളുടെയെല്ലാം കളി ഞാന്‍ കണ്ടിട്ടുണ്ട്. ഓരോരുത്തര്‍ക്കും ഓരോരുത്തരുടേതായ കഴിവുണ്ട്. എന്നാല്‍ കോലിയെപ്പോലെ കഴിവുള്ള ഒപു താരത്തെ ഞാന്‍ കണ്ടിട്ടില്ല. തമീം വ്യക്തമാക്കുന്നു.

നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് കോലി. ഏകദിനത്തില്‍ 10.000 റണ്‍സിലെത്താന്‍ കോലിക്ക് ഇനി 81 റണ്‍സ് കൂടി എടുത്താല്‍ മതി. അങ്ങനെയെങ്കില്‍ ഏറ്റവും വേഗത്തില്‍ പതിനായിരം ക്ലബ്ബിലെത്തുന്ന താരമാകും കോലി. നിലവില്‍ സച്ചിന്റെ പേരിലാണ് ഈ റെക്കോഡ്. 259 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ പതിനായിരം റണ്‍സിലെത്തിയത്. അതേസമയം കോലി ഇതുവരെ കളിച്ചത് 204 ഇന്നിങ്‌സ് മാത്രമാണ്.

Content Highlights: Virat Kohli doesn't seem human sometimes says Tamim Iqbal

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us