പുണെയില്‍ ഓസീസ് ഇന്ത്യയെ കറക്കിയെറിഞ്ഞപ്പോള്‍ കൊല്‍ക്കത്തയില്‍ ധോനിയും സംഘവും പരാജയപ്പെട്ടു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ ധോനി നായകനായ ജാര്‍ഖണ്ഡ് ടീം കര്‍ണാടകയോട് അഞ്ചു റണ്‍സിനാണ് പരാജയപ്പെട്ടത്.
കര്‍ണാടക മുന്നോട്ടുവെച്ച 267 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ജാര്‍ഖണ്ഡ് 49.5 ഓവറില്‍ 261 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 50 പന്തില്‍ 43 റണ്‍സടിച്ച ധോനിക്കും ജാര്‍ഖണ്ഡിനെ രക്ഷിക്കാനായില്ല. കര്‍ണാടകയ്ക്കായി ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ 77 റണ്‍സും ആര്‍.സമര്‍ഥ് 71 റണ്‍സുമടിച്ചു. ഇരുവരും 116 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. കര്‍ണാടകയ്ക്കായി ഗൗതമും ജാര്‍ഖണ്ഡിനായി രാഹുല്‍ ശുക്ലയും നാല് വീതം വിക്കറ്റ് വീഴ്ത്തി.
Share this Article
Related Topics