കാല്‍പ്പന്തിന്റെ നാട്ടില്‍ നിന്നൊരു സെഞ്ചുറി വീരന്‍; ഇന്ത്യയ്ക്ക് വമ്പന്‍ ജയം


115 പന്തില്‍ നിന്ന് 15 ബൗണ്ടറികളും രണ്ട് സിക്‌സറുമടക്കമാണ് മലപ്പുറം എടപ്പാള്‍ സ്വദേശിയായ ദേവ്ദത്ത് 121 റണ്‍സ് അടിച്ചുകൂട്ടിയത്.

ക്വലാലംപുര്‍: മലയാളിക്കരുത്തില്‍ അണ്ടര്‍ 19 എഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം. യു.എ.ഇയെ 227 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.

ഇന്ത്യയ്ക്കായി മലയാളി താരം ദേവ്ദത്ത് പടിക്കലും അനൂജ് റാവത്തും സെഞ്ചുറി നേടി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ ഇരുവരുടെയും മികവില്‍ ആറു വിക്കറ്റിന് 354 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഒപ്പണിങ് വിക്കറ്റില്‍ 205 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ഈ സഖ്യം പിരിഞ്ഞത്.

മറുപടി ബാറ്റിങിനിറങ്ങിയ യു.എ.ഇ 133 റണ്‍സിന് പുറത്താകുകയായിരുന്നു. 115 പന്തില്‍ നിന്ന് 15 ബൗണ്ടറികളും രണ്ട് സിക്‌സറുമടക്കമാണ് മലപ്പുറം എടപ്പാള്‍ സ്വദേശിയായ ദേവ്ദത്ത് 121 റണ്‍സ് അടിച്ചുകൂട്ടിയത്. അനൂജ് റാവത്ത് 102 റണ്‍സ് നേടി.

പിന്നാലെ നായകന്‍ പവന്‍ ഷായും (45), സമീര്‍ ചൗധരിയും (42) ഇന്ത്യന്‍ സ്‌കോറിലേക്ക് സംഭാവന നല്‍കി. മറുപടി ബാറ്റിങ്ങില്‍ യു.എ.ഇക്ക് അക്കൗണ്ട് തുറക്കും മുമ്പേ ഓപ്പണര്‍ റോണോക്കിനെ നഷ്ടമായി. പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കി. നാല് യു.എ.ഇ താരങ്ങള്‍ പൂജ്യത്തിന് പുറത്തായി.

അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നേപ്പാളിനെ 172 റണ്‍സിന് ഇന്ത്യ തകര്‍ത്തിരുന്നു.

Content Highlights: under 19 asia cup india crush uae by 227 runs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram