അഡ്‌ലെയ്ഡ്: ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ തന്റെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് പാകിസ്താനെതിരേ ഡേവിഡ് വാര്‍ണര്‍ പുറത്തെടുത്തത്. ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 335 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു വാര്‍ണര്‍. ഈ ട്രിപ്പിള്‍ സെഞ്ചുറിയില്‍ വാര്‍ണര്‍ ഒരുപാട് റെക്കോഡുകള്‍ തകര്‍ത്തെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമയര്‍ന്ന സ്‌കോര്‍ എന്ന ബ്രയാന്‍ ലാറയുടെ പേരിലുള്ള റെക്കോഡ് മറികടക്കാനായില്ല. മൂന്നു വിക്കറ്റിന് 589 റണ്‍സ് എന്ന നിലയില്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതോടെയായിരുന്നു ഇത്.
എന്നാല്‍ പെയ്‌നിന്റെ ഈ തീരുമാനം ആരാധകര്‍ക്ക് അത്ര രസിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ പെയ്‌നിനെതിരേ നിറയേ ട്രോളുകളാണ്. 400 റണ്‍സാണ് ലാറയുടെ പേരിലുള്ള റെക്കോഡ്. 65 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ വാര്‍ണര്‍ക്ക് ലാറയെ മറികടക്കാനാകുമായിരുന്നു.
മുന്‍താരം ബ്രെറ്റ്‌ലീ അടക്കമുള്ളവര്‍ പെയ്‌നിന്റെ തീരുമാനത്തിനെതിരേ രംഗത്തുവന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ലാറയുടെ റെക്കോഡ് മറികടക്കാനുള്ള അവസരം ഇപ്പോഴാണ് വന്നതെന്നും അതു പെയ്ന്‍ നശിപ്പിച്ചെന്നും ബ്രെറ്റ് ലീ ട്വീറ്റ് ചെയ്തു.
Content Highlights: Tim Paine Trolled For Declaration David Warner Not Out On 335
Share this Article
Related Topics