ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്റെ പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. പരിക്ക് മറച്ചുവെച്ചാണ് അശ്വിന്‍ പന്തെറിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുശരിവെയ്ക്കുന്ന രീതിയിലാണ് അഞ്ചാം ടെസ്റ്റില്‍ ടോസിട്ട ശേഷം വിരാട് കോലി സംസാരിച്ചത്. അശ്വിന്റെ പരിക്ക് വഷളായതിനാലാണ് അഞ്ചാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് അശ്വിനെ ഒഴിവാക്കിയതെന്നായികുന്നു കോലിയുടെ പ്രതികരണം.
എന്നാല്‍ ഇതിന് വിരുദ്ധമായ രീതിയിലാണ് പരിശീലകന്‍ രവി ശാസ്ത്രിയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും പ്രതികരിച്ചത്. അശ്വിന്‍ പൂര്‍ണമായും ഫിറ്റാണെന്നായിരുന്നു രഹാനെയും ശാസ്ത്രിയും ഇതിന് മുമ്പുള്ള ദിവസങ്ങളില്‍ പറഞ്ഞത്.
അതോടൊപ്പം അശ്വിന്റെ പ്രകടനത്തെച്ചൊല്ലിയും ടീമില്‍ ഭിന്നത രൂക്ഷമാണ്. അശ്വിന്റേത് മോശം ബൗളിങ്ങായിരുന്നുവെന്ന് രവി ശാസ്ത്രി പറഞ്ഞപ്പോള്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നാണ് രഹാനെ വ്യക്തമാക്കിയത്. പിച്ചില്‍ നിന്നുള്ള ആനുകൂല്യം മുതലെടുക്കുന്നതില്‍ അശ്വിന്‍ പരാജയപ്പെട്ടുവെന്ന് നാലാം ടെസ്റ്റിനുശേഷം രവി ശാസ്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ കഴിഞ്ഞ ടെസ്റ്റില്‍ അശ്വിന്റെ ബൗളിങ്ങും ഫീല്‍ഡിങ്ങും മനോഹരമായിരുന്നുവെന്നാണ് അഞ്ചാം ടെസ്റ്റിന് മുമ്പ് രഹാനെ വ്യക്തമാക്കിയത്. സതാംപ്ടണ്‍ ടെസ്റ്റിലെ മോശം പ്രകടനത്തിനുശേഷം അശ്വിനെ പിന്തുണച്ച് ചേതേശ്വര്‍ പൂജാരയും രംഗത്തെത്തിയിരുന്നു.
Content Highlights: Team members split over Ravichandran Ashwin’s performance and injury in the fourth Test
Share this Article
Related Topics