ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീം സെലക്ഷനെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. വിന്‍ഡീസ് എ ടീമിനെതിരേ ഇന്ത്യ എയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത ശുഭ്മാന്‍ ഗില്ലിനെ ടീമിലെടുക്കാതിരുന്ന സെലക്ടര്‍മാരുടെ തീരുമാനം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ഗാംഗുലി പറഞ്ഞു.
അജിങ്ക്യ രഹാനെയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താത്തതിനെയും ഗാംഗുലി വിമര്‍ശിച്ചു. ലോകകപ്പില്‍ ഇന്ത്യയ്ക്ക് തലവേദനയായ മധ്യനിരയ്ക്ക് ശക്തിപകരാന്‍ രഹാനെയുടെ സാന്നിധ്യം സഹായിക്കുമെന്നും മുന്‍ ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി.
കളിക്കാരുടെ ആത്മവിശ്വാസമുയര്‍ത്താനും കളിയുടെ താളം നിലനിര്‍ത്താനും എല്ലാ ഫോര്‍മാറ്റിലും ഒരേ താരങ്ങള്‍ക്ക് അവസരം നല്‍കണം. എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ കഴിയുന്ന താരങ്ങള്‍ ഇന്ത്യയ്ക്കുണ്ടെന്നും അത്തരത്തിലുള്ള ഒരു ടീം തിരഞ്ഞെടുപ്പാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.
വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് പര്യടനത്തിലെ എല്ലാ ഫോര്‍മാറ്റിലുമുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിന്‍ഡീസ് എ ടീമിനെതിരേ മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ യുവതാരം ശുഭ്മാന്‍ ഗില്ലിനെ വിന്‍ഡീസ് പര്യടനത്തിലേക്ക് പരിഗണിച്ചില്ല.
Content Highlights: Surprised by Shubman Gill and Ajinkya Rahane's exclusion Sourav Ganguly