To advertise here, Contact Us



പെര്‍ത്തില്‍ കോലിയുടേത് മോശം ക്യാപ്റ്റന്‍സി; വിമര്‍ശവുമായി ഗവാസ്‌ക്കര്‍


1 min read
Read later
Print
Share

കോലിയുടെ ടീം സെലക്ഷന്‍ മുതല്‍ ബൗളിങ് മാറ്റങ്ങള്‍ വരെ ഗവാസ്‌ക്കര്‍ ചോദ്യം ചെയ്യുന്നുണ്ട്.

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ താന്‍ നിരാശനാണെന്ന് മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌ക്കര്‍.

To advertise here, Contact Us

കോലിയുടെ ടീം സെലക്ഷന്‍ മുതല്‍ ബൗളിങ് മാറ്റങ്ങള്‍ വരെ ഗവാസ്‌ക്കര്‍ ചോദ്യം ചെയ്യുന്നുണ്ട്. പെര്‍ത്തില്‍ എന്തുകൊണ്ട് ജസ്പ്രീത് ബുംറയെ ഉപയോഗിച്ച് ബൗളിങ് ഓപ്പണ്‍ ചെയ്തില്ലെന്ന് അദ്ദേഹം ചോദിച്ചു. പകരം ഇഷാന്തിനെയും ഷമിയെയും ഉപയോഗിച്ചുള്ള കോലിയുടെ തന്ത്രം പാളിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രത്യേകിച്ചും രണ്ടാം ദിനം. ഈ പിച്ചില്‍ മികച്ച പ്രകടനം കാഴ്ചവച്ചത് ബുംറയാണ്. നിലവില്‍ ഈ പിച്ചില്‍ നിങ്ങളുടെ മികച്ച ബൗളറും അദ്ദേഹം തന്നെയാണെന്ന് എല്ലാവര്‍ക്കുമറിയാം. ചിലപ്പോള്‍ മറ്റ് ബൗളര്‍മാര്‍ കൂടുതല്‍ വിക്കറ്റ് എടുക്കുന്നുണ്ടാകും. എന്നാല്‍ രണ്ടാം ദിനം രാവിലെ ടിം പെയ്നിനെ പുറത്താക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ബൗളര്‍ ബുംറ തന്നെയായിരുന്നുവെന്നും ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.

സെക്കന്‍ഡ് ന്യൂബോള്‍ ഇന്ത്യ ഫലപ്രദമായി ഉപയോഗിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പുതിയ പന്തു കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ പ്രതിരോധത്തിലാക്കുന്നതിന് പകരം അനായാസം ഒഴിഞ്ഞുമാറാന്‍ കഴിയുന്ന ഷോട്ട് പിച്ച് പന്തുകളെറിയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ലൈന്‍ മികച്ചതായാലും ഷോട്ട് ബോളുകള്‍ കൊണ്ട് പെര്‍ത്തില്‍ വിക്കറ്റ് ലഭിക്കില്ലെന്നും ഗവാസ്‌ക്കര്‍ വ്യക്തമാക്കി.

Content Highlights: sunil gavaskar utterly baffled with virat kohli's captaincy in perth test

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us