ക്രിക്കറ്റ് അതിന്റെ ചരിത്രത്തിലെ ഒരു ദശാബ്ദ കാലം കൂടി പിന്നിടുകയാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ക്രിക്കറ്റ് ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായി. ഫ്രീ ഹിറ്റ്, കണ്‍കഷന്‍ സബസ്റ്റിറ്റിയൂട്ട്, എന്നിങ്ങനെ ഒട്ടേറെ മാറ്റങ്ങള്‍. 2010 മുതല്‍ 2019 വരെയുള്ള പത്തുവര്‍ഷത്തെ ഏകദിന ക്രിക്കറ്റിന് സമാപനമായി. ഈ വര്‍ഷം ഇനി രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ കൂടി നടക്കാനുണ്ട്. ഓസ്‌ട്രേലിയ ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട്, മത്സരങ്ങള്‍ ബോക്‌സിങ് ഡേ ആയ വ്യാഴാഴ്ച തുടങ്ങും.
ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വീണ്ടും ജേതാക്കളായത് ഈ ദശാബ്ദത്തിലാണ്. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകളെടുത്താല്‍ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ വളര്‍ച്ച കാണാനാകും. 1287 ഏകദിനങ്ങളാണ് ഈ ദശാബ്ദത്തില്‍ നടന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ഇന്ത്യയുടെ പേരിലും.
മികച്ച ബാറ്റിങ് ജോഡി
ഈ കാലയളവിലെ ഏറ്റവും മികച്ച ബാറ്റിങ് ജോഡികള്‍ ഇന്ത്യയുടേതാണ്. രോഹിത് ശര്‍മ - ശിഖര്‍ ധവാന്‍ സഖ്യം 44.83 ശരാശരിയില്‍ 4753 റണ്‍സ് നേടി. വിരാട് കോലി - രോഹിത് ശര്‍മ കൂട്ടുകെട്ട് 64.06 ശരാശരിയില്‍ 4741 റണ്‍സും സ്വന്തമാക്കി.
ആദ്യ ഡബിള്‍ സെഞ്ചുറി
പുരുഷ ഏകദിനത്തിലെ ആദ്യത്തെ ഡബിള്‍ സെഞ്ചുറി പിറന്നത് ഈ ദശാബ്ദത്തിലാണ്. 2010 ഫെബ്രുവരി 24-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ആദ്യമായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടിയത്. അതിനുശേഷം പുരുഷ ക്രിക്കറ്റില്‍ ഏഴ് ഇരട്ടസെഞ്ചുറികള്‍ പിറന്നു. ഇന്ത്യയുടെ രോഹിത് ശര്‍മ മൂന്ന് ഇരട്ടസെഞ്ചുറി നേടി. രോഹിതിന്റെ 264 റണ്‍സാണ് ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. വിരേന്ദര്‍ സെവാഗ്, മാര്‍ട്ടിന്‍ ഗപ്ടില്‍, ക്രിസ് ഗെയ്ല്‍, ഫഖര്‍ സമാന്‍ എന്നിവരാണ് ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി കുറിച്ച മറ്റു താരങ്ങള്‍.
കൂടുതല്‍ വിജയം (ക്യാപ്റ്റന്‍)
എം.എസ്. ധോനി: 71
ഒയിന്‍ മോര്‍ഗന്‍: 68
വിരാട് കോലി: 60
എ.ബി. ഡിവില്ലിയേഴ്സ്: 59
ഏയ്ഞ്ചലോ മാത്യൂസ്: 49
കൂടുതല്‍ ഏകദിനം
വിരാട് കോലി-227
എം.എസ്. ധോനി-196
എയ്ഞ്ചലോ മാത്യൂസ്-196
ഒയിന്‍ മോര്‍ഗന്‍-195
രോഹിത് ശര്‍മ-180
കൂടുതല്‍ റണ്‍സ്
വിരാട് കോലി-11,125
രോഹിത് ശര്‍മ-8249
ഹാഷിം അംല-7265
എ.ബി. ഡിവില്ലിയേഴ്സ്-6485
റോസ് ടെയ്ലര്‍-6248
(ഒരു ദശാബ്ദത്തില്‍ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയെന്ന റെക്കോഡും കോലി സ്വന്തമാക്കി. 2000-2009 വരെയുള്ള കാലയളവില്‍ 9103 റണ്‍സ് നേടിയ റിക്കി പോണ്ടിങ്ങിനെ മറികടന്നു)
കൂടുതല്‍ വിക്കറ്റ്
ലസിത് മലിംഗ: 248
ഷാകിബ് അല്‍ഹസന്‍: 177
ഇമ്രാന്‍ താഹിര്‍: 173
മിച്ചല്‍ സ്റ്റാര്‍ക്ക്: 172
തിസര പെരേര: 171
രവീന്ദ്ര ജഡേജ: 171
കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച്
വിരാട് കോലി-35
മാര്‍ട്ടിന്‍ ഗപ്ടില്‍-21
എ.ബി. ഡിവില്ലിയേഴ്സ്-20
രോഹിത് ശര്‍മ-20
തിലകരത്നെ ദില്‍ഷന്‍-19
മാന്‍ ഓഫ് ദ സീരീസ്
വിരാട് കോലി-7
ഹാഷിം അംല-6
രോഹിത് ശര്‍മ-5
കെയ്ന്‍ വില്യംസണ്‍-5
കൂടുതല്‍ ക്യാച്ച്
വിരാട് കോലി-117
റോസ് ടെയ്ലര്‍-87
ഫാഫ് ഡുപ്ലെസി-81
മാര്‍ട്ടിന്‍ ഗപ്ടില്‍-79
ഹാഷിം അംല-77
കൂടുതല്‍ സിക്‌സ്
രോഹിത് ശര്‍മ-233
ഒയിന്‍ മോര്‍ഗന്‍-183
ക്രിസ് ഗെയ്ല്‍-180
എ.ബി. ഡിവില്ലിയേഴ്സ്-155
മാര്‍ട്ടിന്‍ ഗപ്ടില്‍-153
ദശാബ്ദത്തില്‍ കോലിയുടെ റെക്കോഡുകള്‍
കൂടുതല്‍ റണ്‍സ്-11,125
കൂടുതല്‍ സെഞ്ചുറി-42
കൂടുതല്‍ അര്‍ധസെഞ്ചുറി-52
കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച്-35
കൂടുതല്‍ മാന്‍ ഓഫ് ദ സീരീസ്-7
കൂടുതല്‍ ഫോര്‍-1038
കൂടുതല്‍ മത്സരം-227
ഡക്കിലുമുണ്ട് കോലി
ഒരുപാട് റെക്കോഡുകള്‍ക്കൊപ്പം മറ്റൊരു നാണക്കേട് കൂടിയുണ്ട് കോലിക്ക്. ഈ ദശാബ്ദത്തില്‍ കൂടുതല്‍ തവണ ഡക്കായവരുടെ പട്ടികയെടുത്താല്‍ കോലി നാലാം സ്ഥാനത്തുണ്ട്. 13 തവണയാണ് കോലി ഡക്കായത്. ലസിത് മലിംഗയാണ് (20) മുന്നില്‍. മാര്‍ട്ടിന്‍ ഗപ്ടില്‍ (15), എയ്ഞ്ചലോ മാത്യൂസ് (14) എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.
കൂടുതല്‍ പുറത്താക്കല്‍ (വിക്കറ്റ് കീപ്പര്‍)
എം.എസ്. ധോനി-242
ജോസ് ബട്ലര്‍-202
കുമാര്‍ സംഗക്കാര-188
മുഷ്ഫിഖര്‍ റഹീം-175
ക്വിന്റണ്‍ ഡി കോക്ക്-114