കൊളംബോ: ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയായി ഓഫ് സ്പിന്നര്‍ അഖില ധനഞ്ജയക്ക് ഐ.സി.സിയുടെ വിലക്ക്. നിയമവിരുദ്ധമായ ബൗളിങ് ആക്ഷന്റെ പേരിലാണ് താരത്തിനെതിരായ ഐ.സി.സിയുടെ നടപടി.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ധനഞ്ജയയെ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കി തിങ്കളാഴ്ചയാണ് ഐ.സി.സിയുടെ നടപടി വന്നത്. അനുവദിച്ച 15 ഡിഗ്രിയേക്കാള്‍ വളച്ചാണ് ധനഞ്ജയ പന്തെറിയുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഐ.സി.സിയുടെ നടപടി വന്നതിനാല്‍ നാഷണല്‍ ക്രിക്കറ്റ് ഫെഡറേഷനും താരത്തെ ആഭ്യന്ത മത്സരങ്ങളില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
ഗാളില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലാണ് ധനഞ്ജയക്കെതിരേ പരാതി ലഭിച്ചത്. ധനഞ്ജയയുടെ ബൗളിഗ് ആക്ഷനെതിരെ മാച്ച് ഒഫീഷ്യലുകളാണ് പരാതിയുമായി രംഗത്തെത്തിയത്.
പരാതി ലഭിച്ചതിനു പിന്നാലെ നവംബര്‍ 23-ന് ബ്രിസ്‌ബെയ്‌നില്‍ വെച്ച് ധനഞ്ജയയുടെ ബൗളിങ് ആക്ഷന്‍ പരിശോധിച്ചിരുന്നു. ഇതിലാണ് താരത്തിന്റെ ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയത്.
Content Highlights: sri lanka off spinner akila dananjaya suspended from bowling over illegal action icc