ജോഹന്നാസ്‌ബെര്‍ഗ്: ഓരോ ഏകദിനങ്ങള്‍ പിന്നിടുമ്പോഴും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ കളി മറക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുനാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭീഷണിയുയര്‍ത്തുന്നത്. ഇതിനൊടുവില്‍ ആതിഥേയര്‍തന്നെ ഒരു പരിഹാരം കണ്ടെത്തി.
ഒരു ഇന്ത്യന്‍ വംശജയനായ സ്പിന്നറുടെ സഹായം തേടുകയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ചെയ്തത്. നാലാം ഏകദിനത്തിന് മുന്നോടിയായുളള പരിശീലനത്തില്‍ നെറ്റ്സില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ബോളെറിഞ്ഞത് ഓഫ് സ്പിന്നര്‍ അജയ് രാജ്പുത് ആണ്. നെറ്റ്‌സില്‍ മര്‍ക്രാം,ഡുമിനി, അംല തുടങ്ങിയ താരങ്ങള്‍ക്കാണ് അജയ് പന്തെറിഞ്ഞു കൊടുത്തത്.
കുല്‍ദീപും യാദവും വളരെ വേഗം കുറച്ചാണ് പന്തെറിയുന്നത്. അതുപോലെ വേഗം കുറച്ച് ബൗള്‍ ചെയ്യാനാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് അജയ് വ്യക്തമാക്കി.
മധ്യപ്രദേശുകാരനായ അജയ് 2013-14 സീസണിലെ രഞ്ജി ട്രോഫിയില്‍ കളിച്ച താരമാണ്. നിലവില്‍ ജോഹന്നാസ്ബര്‍ഗ് പ്രീമിയര്‍ ലീഗിലാണ് അജയ് കളിക്കുന്നത്. ലീഗില്‍ ഇതുവരെ 400 വിക്കറ്റ് വീഴ്ത്തി അജയ് റെക്കോഡിടുകയും ചെയ്തു.
Content Highlights: South Africa call up Indian origin spinner to tackle Kuldeep and Chahal