മുംബൈ: വിദേശ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. അജിങ്ക്യ രഹാനെയെ ഒഴിവാക്കി അമ്പാട്ടി റായിഡുവിനെ ടീമിലെടുത്തതാണ് ഗാംഗുലിയെ ദേഷ്യം പിടിപ്പിച്ചത്.
ഐ.പി.എല്ലില്‍ റായിഡുവിന് മികച്ച ഫോമിലാണെന്ന് അറിയാം. പത്ത് മത്സരങ്ങളില്‍ നിന്ന് 423 റണ്‍സടിച്ചിട്ടുണ്ട് റായിഡു. പക്ഷേ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ മികവ് രഹാനെയ്ക്കാണ്. ഗാംഗുലി പറയുന്നു.
വിദേശ മണ്ണില്‍ രഹാനെയ്ക്ക് മികച്ച റെക്കോഡുണ്ട്. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ പരാജയം മാത്രം രഹാനെയെ എഴുതിത്തള്ളാനാകില്ല, വിദേശ പിച്ചില്‍ തന്റെ കഴിവ് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചതാണ്. ഗാംഗുലി വ്യക്തമാക്കി. താനായിരുന്നു സെലക്ഷന്‍ കമ്മിറ്റിയിലെങ്കില്‍ റായിഡുവിന് പകരം രഹാനയെത്തന്നെ ടീമിലെടുക്കുമായിരുന്നുവെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ഈ ഐ.പി.എല്‍ സീസണില്‍ മികച്ച ഫോമില്‍ തുടരുന്ന റായിഡു 42.30 ശരാശരിയില്‍ 151.61 സ്‌ട്രൈക്ക് റേറ്റില്‍ 10 മത്സരങ്ങളില്‍ നിന്ന് 423 റണ്‍സാണ് അടിച്ചെടുത്തത്. 90 ഏകദിനങ്ങളില്‍ നിന്നായി 35.26 ശരാശരിയില്‍ 2962 റണ്‍സാണ് രഹാനെയുടെ അക്കൗണ്ടിലുള്ളത്.കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ആറു മത്സരങ്ങളില്‍ നിന്ന് 140 റണ്‍സ് നേടാനേ രഹനെയക്ക് കഴിഞ്ഞിട്ടുള്ളു. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷം രഹാനെ ഏകദിനത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 17 ഏകദിനങ്ങളില്‍ നിന്ന് 48.33 ശരാശരിയില്‍ 725 റണ്‍സ് രഹാനെ നേടി.
അതേസമയം ശ്രേയസ് അയ്യരെ ടീമിലെടുത്ത തീരുമാനത്തെ ഗാംഗുലി പ്രശംസിച്ചു. പക്ഷേ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ നിന്ന് ശ്രേയസിനെ ഒഴിവാക്കിയത് ശരിയായില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
Content Highlights: Sourav Ganguly Surprised By Ajinkya Rahane's Absence From The Limited-Overs Squads Against England