ബിഗ് ബാഷിലും തകര്‍ത്തടിച്ച് സ്മൃതി


സ്മൃതിയുടെ മികവില്‍ 135 റണ്‍സെന്ന ടോട്ടല്‍ പടുത്തുയര്‍ത്താനും ഹുറിക്കെയ്ന്‍സിനായി.

കാന്‍ബറ: വനിതാ ബിഗ് ബാഷ് ലീഗിലും വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യന്‍ താരം സ്മൃതി മന്ദാന. ടൂര്‍ണമെന്റില്‍ ഹൊബാര്‍ട്ട് ഹുറിക്കെയ്ന്‍സിന്റെ താരമായ സ്മൃതി കഴിഞ്ഞ ദിവസം സിഡ്‌നി തണ്ടറിനെതിരേ നടന്ന മത്സരത്തില്‍ 22 പന്തുകളില്‍ നിന്ന് 35 റണ്‍സെടുത്തു.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച സ്മൃതി 5 ബൗണ്ടറികളും, ഒരു സിക്‌സറുമടക്കമാണ് 35 റണ്‍സ് നേടിയത്. സ്മൃതിയുടെ മികവില്‍ 135 റണ്‍സെന്ന ടോട്ടല്‍ പടുത്തുയര്‍ത്താനും ഹുറിക്കെയ്ന്‍സിനായി.

സ്മൃതി തകര്‍ത്തടിച്ച മത്സരത്തില്‍ പക്ഷേ വിജയം സ്വന്തമാക്കാന്‍ ഹുറിക്കെയ്ന്‍സിനു സാധിച്ചില്ല. 48 പന്തില്‍ നിന്ന് 68 റണ്‍സെടുത്ത റേച്ചല്‍ ഹൈനസിന്റെ മികവില്‍ സിഡ്‌നി തണ്ടര്‍ വിജയിച്ചു.

Content Highlights: smriti mandhana sets womens big bash league on fire with blazing knock

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram