കൊളംബോ: ക്രിക്കറ്റ് മൈതാനത്തെ ഓരോ കളിക്കാരന്റെ ചലനവും അമ്പയര്‍മാരുടെ ശ്രദ്ധയില്‍ വരേണ്ട കാര്യമാണ്. പ്രത്യേകിച്ചും ബാറ്റ്‌സ്മാന്റെയും ബൗളറുടെയും. എന്നാല്‍ ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നിയന്ത്രിച്ച ഇന്ത്യന്‍ അമ്പയര്‍ സുന്ദരം രവി എവിടെ നോക്കി നില്‍ക്കുകയായിരുന്നുവെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ചോദിക്കുന്നത്.
കാരണം മൂന്നാം ദിനത്തില്‍ ലങ്കന്‍ ബൗളര്‍ ലക്ഷന്‍ സണ്ടകന്‍ എറിഞ്ഞ പന്തുകളില്‍ 40 ശതമാനവും നോ ബോളുകളായിരുന്നു. എന്നാല്‍ ഇതൊന്നും ഇന്ത്യന്‍ അമ്പയര്‍ സുന്ദരം രവി ഇതില്‍ ഒന്നുപോലും നോ ബോള്‍ വിളിച്ചില്ല. മത്സരം സംപ്രേക്ഷണം ചെയ്ത സ്‌കൈ സ്‌പോര്‍ട്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് ഇത്തരത്തില്‍ രണ്ടു തവണ ജീവന്‍ ലഭിച്ചു. സണ്ടകന്റെ രണ്ടു പന്തുകളും നോ ബോളായിരുന്നു. ഇതും അമ്പയര്‍ കണ്ടില്ല. പിന്നീട് റീപ്ലേകളില്‍ വ്യക്തമായതിനാല്‍ സ്‌റ്റോക്‌സ് രക്ഷപ്പെടുകയായിരുന്നു.
സണ്ഡകന്റെ വ്യത്യസ്ത ബൗളിങ് ആക്ഷനാണ് നോബോള്‍ വിളിക്കുന്നതില്‍ അമ്പയര്‍മാര്‍ക്ക് തടസമാവുന്നതെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയിഡിന്റെ വിലയിരുത്തല്‍.
മത്സരത്തില്‍ സണ്ടകന്‍ രണ്ടു വിക്കറ്റെടുത്തിരുന്നു. എന്നാല്‍ ഇതില്‍ രണ്ടാം വിക്കറ്റ് നോ ബോളാണെന്ന സംശയം ഉണ്ടായിരുന്നു. റീ പ്ലേകള്‍ പരിശോധിച്ച മൂന്നാം അമ്പയര്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിക്കറ്റ് അനുവദിക്കുകയായിരുന്നു. മത്സരത്തില്‍ 327 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 53/4 എന്ന നിലയിലാണ്.
Content Highlights: sandakan bowls 40 per cent no balls on day three umpire ravi fails to spot them