നാലു സെഞ്ചുറികള്‍; ഹിറ്റ്മാന് ടിട്വന്റി റെക്കോഡ്


രാജ്യാന്തര ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാമതെത്താനും രോഹിത്തിനായി.

ലഖ്​നൗ: വിൻഡീസിനെതിരായ രണ്ടാം ടിട്വന്റി ക്രിക്കറ്റിൽ സെഞ്ചുറി നേടിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ റെക്കോഡ് ബുക്കിൽ ഇടം നേടി. രാജ്യാന്തര ടിട്വന്റിയില്‍ നാലു സെഞ്ചുറികള്‍ നേടുന്ന ആദ്യ ബാറ്റ്‌സ്മാനാണ് രോഹിത്.

വിന്‍ഡീസിനെതിരേ 61 പന്തില്‍ നിന്ന് ഒന്‍പത് ബൗണ്ടറിയും ഏഴു സിക്‌സുമടക്കം 111 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. മത്സരത്തില്‍ 11 റണ്‍സെടുത്തതോടെ രോഹിത് രാജ്യാന്തര ടിട്വന്റിയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാവുകയും ചെയ്തു. 62 മത്സരങ്ങളില്‍ നിന്ന് 2102 റണ്‍സ് നേടിയ വിരാട് കോലിയെയാണ് രോഹിത് മറികടന്നത്.

രാജ്യാന്തര ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാമതെത്താനും രോഹിത്തിനായി. 2271 റണ്‍സ് നേടിയ ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ഒന്നാമത്. രോഹിത്തിന് 2203 റണ്‍സുണ്ട്. 2190 റണ്‍സുള്ള പാകിസ്താന്റെ ഷോയബ് മാലിക്കാണ് മൂന്നാമത്.

അതേസമയം വ്യക്തിഗത സ്‌കോര്‍ 20-ല്‍ നില്‍ക്കെ ശിഖര്‍ ധവാന്‍ രാജ്യാന്തര ടിട്വന്റിയില്‍ 1000 റണ്‍സ് പിന്നിട്ടു. 42-ാം മത്സരത്തിലാണ് ധവാന്‍ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയ്ക്കായി ട്വന്റി20യില്‍ 1000 റണ്‍സ് പിന്നിടുന്ന ആറാമത്തെ താരമാണ് ധവാന്‍.

Content Highlights: rohit sharma scores his fourth t20 century puts record

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram