ആന്റിഗ്വ: ഏകദിന - ട്വന്റി 20 പരമ്പരകളിലെ വിജയത്തിനു പിന്നാലെ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങുകയാണ് ടീം ഇന്ത്യ.
ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്ത് നിരവധി റെക്കോഡുകളാണുള്ളത്. എന്നാല്‍ ടെസ്റ്റിലെ ഒരു നാഴികക്കല്ല് കുറിക്കാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമുണ്ട്.
ടെസ്റ്റ് കരിയറില്‍ 200 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കാന്‍ ജഡേജയ്ക്ക് ഇനി എട്ടു വിക്കറ്റുകള്‍ മാത്രം മതി. ഈ നേട്ടം സ്വന്തമാക്കുന്ന പത്താമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇതോടെ ജഡേജയ്ക്ക് സ്വന്തമാക്കാം.
എന്നാല്‍ ആന്റിഗ്വ ടെസ്റ്റില്‍ തന്നെ എട്ടു വിക്കറ്റെടുക്കാന്‍ സാധിച്ചാന്‍ ടെസ്റ്റ് കരിയറില്‍ വേഗത്തില്‍ 200 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമാകാനും ജഡേജയ്ക്ക് സാധിക്കും. നിലവില്‍ ആര്. അശ്വിന്റെ പേരിലാണ് ഈ റെക്കോഡ്.
എന്നാല്‍ ഇന്ത്യ എത്ര ബൗളര്‍മാരുമായി കളത്തിലിറങ്ങുമെന്ന കാര്യം വ്യക്തമായിട്ടില്ല. കുല്‍ദീപ് യാദവും അശ്വിനും ടീമിലുള്ളതിനാല്‍ ജഡേജയ്ക്ക് അവസരം കിട്ടുമോ എന്ന കാര്യവും സംശയമാണ്.
Content Highlights: Ravindra Jadeja on the cusp of special record