രഞ്ജി: കേരളത്തിനെതിരേ ഹിമാചല്‍ ഏഴിന് 257


ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേനക്ക് വിശ്രമം നല്‍കിയാണ് നിര്‍ണായക പോരാട്ടത്തിന് കേരളം ഇറങ്ങിയത്

ഷിംല: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ ഹിമാചല്‍ പ്രദേശ് ഭേദപ്പെട്ട സ്‌കോറിലേക്ക്. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ആതിഥേയര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തിട്ടുണ്ട്. പി.പി. ജസ്വാളും (11) എ.ആര്‍. കല്‍സിയുമാണ് (89) ക്രീസില്‍.

കല്‍സിക്ക് പുറമെ, ഹിമാചലിനായി ഋഷി ധവാന്‍ (58) അര്‍ധ സെഞ്ചുറി നേടി. നാലിന് 82 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഹിമാചലിനെ ധവാന്‍- കല്‍സി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. 105 റണ്‍സ് ഈ കൂട്ടുകെട്ടില്‍ പിറന്നു. കേരളത്തിനായി എം.ഡി. നിധീഷ് നാലുവിക്കറ്റെടുത്തു. സന്ദീപ് വാര്യര്‍ക്ക് രണ്ടുവിക്കറ്റുണ്ട്.

ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേനക്ക് വിശ്രമം നല്‍കിയാണ് നിര്‍ണായക പോരാട്ടത്തിന് കേരളം ഇറങ്ങിയത്. നോക്കൗട്ടിലെത്തണമെങ്കില്‍ കേരളത്തിന് ഹിമാചലിനെതിരെ വലിയ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്.

Content Highlights: Ranji Trophy Cricket Kerala vs Himachal Pradesh Day One

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram