തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സ്, ഇന്ത്യ എ ഏകദിന മത്സരങ്ങള്‍ക്ക് ബുധനാഴ്ച തുടക്കം. പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കും. കാണികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.
മത്സരം കാണാനെത്തുന്നവര്‍ക്ക് ഒന്നാം നമ്പര്‍ ഗേറ്റിലൂടെ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം. എ, ബി എന്നീ സെക്ടറുകള്‍ പൊതുജനങ്ങള്‍ക്ക് ഉപയാഗിക്കാം. മത്സരങ്ങള്‍ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും. തത്സമയ സംപ്രഷണം ഉണ്ടായിരിക്കുന്നതല്ല.
25, 27, 29, 31 തീയതികളിലാണ് മറ്റു നാലു ഏകദിനങ്ങള്‍. ഇരു ടീമുകളും തിങ്കളാഴ്ച സ്‌പോര്‍ട്‌സ് ഹബ്ബില്‍ പരിശീലനം നടത്തി. രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ഇന്ത്യ എ ടീം പരിശീലനത്തിറങ്ങിയത്. ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയാണ് ഇംഗ്ലണ്ട് ലയണ്‍സിന്റെ പരിശീലനം.
ആദ്യ മൂന്നു ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെ അജങ്ക്യ രഹാനെയാണ് നയിക്കുന്നത്. അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെ അങ്കിത് ബാവ്‌നെ നയിക്കും. ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഇഷാന്‍ കിഷന്‍, ക്രുനാല്‍ പാണ്ഡ്യ, അക്സര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങള്‍ ഇന്ത്യ എയ്ക്കായി കളിക്കും.
അവസാന രണ്ടു മത്സരങ്ങളില്‍ ഇന്ത്യന്‍ താരം ഋഷഭ് പന്തും കളിക്കും. ആന്‍ഡി ഫ്‌ളവര്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് ലയണ്‍സിന്റെ പ്രതീക്ഷ സാം ബില്ലിങ്സ്, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ് തുടങ്ങിയ താരങ്ങളിലാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരേ വിജയം നേടിയിരുന്നു.
അതേസമയം ടീമുകള്‍ തമ്മിലുള്ള ആദ്യ ചതുര്‍ദിന മത്സരം ഫെബ്രുവരി ഏഴു മുതല്‍ ക്യഷ്ണഗിരി സ്റ്റേഡിയത്തിലും രണ്ടാം ചതുര്‍ദിന മത്സരം 13 മുതല്‍ മൈസൂരിലും നടക്കും.
ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീം: അജിങ്ക്യ രഹാനെ, അന്‍മോല്‍പിത് സിങ്, റിതുരാജ് ഗോദ്, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, അങ്കിത് ബവ്‌നെ, ഇഷാന്‍ കിഷന്‍, ക്രുനാല്‍ പാണ്ഡ്യ, അക്സര്‍ പട്ടേല്‍, മായങ്ക് മര്‍ക്കാണ്ഡ്, ജയന്ത് യാദവ്, സിദ്ധാര്‍ത്ഥ് കൗള്‍, ഷര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹര്‍, നവദീപ് സൈനി.
അവസാന രണ്ടു മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീം: റിഷഭ് പാന്ത്, അങ്കിത് ബവ്‌നെ, റിതുരാജ് ഗോദ്, അന്‍മാല്‍പീത്
സിങ്, റിക്കി ഭൂയി, സിഡേഷ് ലാദ്, ഹിമ്മത് സിങ്, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, രാഹുല്‍ ചഹര്‍, ജയന്ത് യാദവ്, നവദീപ് സൈനി, അവള്‍ ഖാന്‍, ദിപക് ചഹര്‍, ഷര്‍ദുല്‍ ഠാക്കൂര്‍.
ഇംഗ്ലണ്ട് ലയണ്‍സ് ടീം: ഡോം ബെസ്റ്റ് (സോമര്‍സെറ്റ്), സാം ബില്ലിങ്‌സ് (കെന്റ്), ഡാന്നി ബ്രിഗ്‌സ് (സസെക്‌സ്), മാത്യു കാര്‍ട്ടര്‍ (നോട്ടിങ്ഹാംഷയര്‍). സാക് ചാപ്പെല്‍ (നോട്ടിങ്ഹാംഷയര്‍), ജോ ക്ലാര്‍ക് (നോട്ടിങ്ഹാംഷയര്‍), അലക്‌സ്, ഡേവിസ് (ലാന്‍കാഷയര്‍), ബെന്‍ ഡക്കറ്റ് (നോട്ടിങ്ഹാംഷയര്‍), ലെവിസ് ഗ്രിഗറി (സോമര്‍സെറ്റ്), സാം ഹെയ്ന്‍ (വാര്‍വിക്ക്ഷയര്‍), ടോം കോഹ്ലര്‍ കാഡ്‌മോര്‍ (യോര്‍ക്‌ഷെയര്‍), സാഖിബ് മഹ്മൂദ് (ലാന്‍കാഷ്യര്‍), ജാമി ഓവര്‍ട്ടണ്‍ (സോമര്‍സെറ്റ്), ഒല്ലി പോപ് (സറെ), ജാമി പോര്‍ട്ടര്‍ (എസ്സെക്‌സ്), ടോം ബെയ്‌ലി (ലാന്‍കാഷയര്‍), മാക്‌സ് ഹോള്‍ഡണ്‍ (മിഡില്‍സെക്‌സസ്), അമര്‍ വിര്‍ദി (സറെ).
Content Highlights: rahane, bawne to lead india a against england lions