രാജ്‌കോട്ട്: വിന്‍ഡീസിനെതിരെ വ്യാഴാഴ്ച്ച രാജ്‌കോട്ടില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യ പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. പതിനെട്ടുകാരന്‍ പൃഥ്വി ഷാ ടീമില്‍ ഇടം നേടിയതാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. കെ.എല്‍ രാഹുലിനൊപ്പം ഓപ്പണറായാകും പൃഥ്വി ഷായുടെ ടെസ്റ്റ് അരങ്ങേറ്റം. മായങ്ക് അഗര്‍വാളിനെ മാറ്റിനിര്‍ത്തിയാണ് പൃഥ്വി ഷായ്ക്ക് അവസരം നല്‍കിയത്.
അങ്ങനെയെങ്കില്‍ ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്ന 293-ാമത്തെ താരമാകും പൃഥ്വി ഷാ. ഒപ്പം ഒരു റെക്കോഡും പതിനെട്ടുകാരന്‍ സ്വന്തമാക്കും. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ശേഷം ഇന്ത്യക്കായി അരങ്ങേറുന്ന ഏറ്റവും പരിചയസമ്പത്ത് കുറഞ്ഞ ബാറ്റ്‌സ്മാനെന്ന റെക്കോഡാണ് പൃഥ്വി ഷായുടെ പേരിനൊപ്പം ചേരുക.
ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ മാത്രം പരിചയസമ്പത്തുമായാണ് സച്ചിന്‍ ടെസ്റ്റില്‍ അരങ്ങേറിയത്. പൃഥ്വി ഷായാകട്ടെ 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. മൂന്ന് സ്പിന്നര്‍മാരും മൂന്നു പേസ് ബൗളര്‍മാരും ഉള്‍പ്പെടുന്നതാണ് വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ ടീം.
Content Highlights: Prithvi Shaw Joins Sachin Tendulkar Cricket Records