പുതിയ കീഴ്‌വഴക്കവുമായി ഇന്ത്യ; ഒരു ദിവസം മുന്‍പേ ടീമിനെ പ്രഖ്യാപിച്ചു, പൃഥ്വിക്ക് അരങ്ങേറ്റം


1 min read
Read later
Print
Share

19-കാരന്‍ പൃഥ്വി ഷാ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും. ഇതോടെ രാഹുലിനൊപ്പം ഷാ ഓപ്പണറായി ഇറങ്ങുമെന്ന് ഉറപ്പായി.

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച രാജ്‌കോട്ടില്‍ തുടങ്ങാനിരിക്കെ ഒരു ദിവസം മുന്‍പ് 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ സ്വീകരിക്കുന്ന രീതിയാണിത്.

19-കാരന്‍ പൃഥ്വി ഷാ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും. ഇതോടെ രാഹുലിനൊപ്പം ഷാ ഓപ്പണറായി ഇറങ്ങുമെന്ന് ഉറപ്പായി. ശാര്‍ദുല്‍ താക്കൂറാണ് ടീമിലെ 12-ാമന്‍. ഇതോടെ മായങ്ക് അഗര്‍വാളിന്റെ അരങ്ങേറ്റം ഇനിയും വൈകും. മൂന്ന് സ്പിന്നര്‍മാരും മൂന്ന് ഫാസ്റ്റ് ബൗളര്‍മാരും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് നേതൃത്വം നല്‍കും.

ഇന്ത്യന്‍ ടീം: പൃഥ്വി ഷാ, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ശര്‍ദുല്‍ താക്കൂര്‍

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കളിച്ച ഹനുമ വിഹാരിക്കും ടീമില്‍ ഇടം ലഭിച്ചില്ല. ഇംഗ്ലണ്ടിനെതിരേ വിഹാരി അര്‍ധ സെഞ്ചുറി നേടിയിരുന്നു.

Content Highlights: prithvi shaw included in indias final 12 for the 1st test

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram