കൃഷ്ണഗിരി (വയനാട്): രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിനെതിരായ തോല്‍വിക്കു പിന്നാലെ പിച്ചിനെ വിമര്‍ശിച്ച് ഗുജറാത്ത് ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍. മത്സരം നടന്ന പിച്ച് രഞ്ജി ട്രോഫി ക്യാര്‍ട്ടര്‍ ഫൈനലിന് യോജിച്ചതല്ലെന്ന് പാര്‍ഥിവ് പറഞ്ഞു.
പിച്ചിന്റെ സ്വഭാവം എല്ലാവരും കണ്ടതാണ് ഇക്കാര്യത്തില്‍ മാച്ച് റഫറിക്ക് പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഗുജറാത്ത് ക്യാപ്റ്റന്‍ വ്യക്തമാക്കി. പേസര്‍മാര്‍ക്ക് പിന്തുണ നല്‍കിയ പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമായിരുന്നു.
ആദ്യ ദിനം മുതല്‍ തന്നെ പേസ് ബൗളര്‍മാരുടെ പറുദീസയായി മാറിയ കൃഷ്ണഗിരിയില്‍ ബേസില്‍ തമ്പി രണ്ടാം ഇന്നിങ്‌സില്‍ അഞ്ചും സന്ദീപ് വാര്യര്‍ നാലും വിക്കറ്റ് വീഴ്ത്തി. ഇരുവരും ചേര്‍ന്ന് രണ്ട് ഇന്നിങ്‌സുകളിലുമായി നേടിയത് എട്ടു വിക്കറ്റുകളാണ്. രണ്ടാം ഇന്നിങ്‌സില്‍ ഗുജറാത്തിനെ വെറും 81 റണ്‍സിന് പുറത്താക്കിയാണ് കേരളം വിജയം ആഘോഷിച്ചത്.
Content Highlights: parthiv patel alleges on krishnagiri pitch