കറാച്ചി: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അപൂര്‍വനേട്ടത്തിനുടമയായി പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മല്‍. ക്വിയാദ് ഇ ആസാം ട്രോഫി ടൂര്‍ണമെന്റില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ സെന്‍ട്രല്‍ പഞ്ചാബിനായി സെഞ്ചുറി നേടിയതോടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ അക്മലിന്റെ സെഞ്ചുറി നേട്ടം 31 ആയി.
ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 31 സെഞ്ചുറികള്‍ നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും അക്മല്‍ സ്വന്തമാക്കി. മാത്രമല്ല ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമാണ് അക്മല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 56 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇംഗ്ലണ്ടിന്റെ ലെസ് അമെസ് മാത്രമാണ് ഇക്കാര്യത്തില്‍ അക്മലിന്റെ മുന്നിലുള്ളത്. മത്സരത്തില്‍ 170 പന്തില്‍ 157 റണ്‍സെടുത്ത് അക്മല്‍ പുറത്തായി.
29 സെഞ്ചുറികളുള്ള ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് അക്മലിനു പിന്നിലാണ്. അതേസമയം, എം.എസ് ധോനി ഈ പട്ടികയില്‍ ആദ്യ അഞ്ചില്‍ പോലുമില്ല.
മോശം പ്രകടനത്തിന്റെ പേരില്‍ നിലവില്‍ ടീമിനു പുറത്താണ് അക്മല്‍. ദേശീയ ടീമിനു പുറത്താണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുകയാണ് താരം.
Content Highlights: Pakistan wicket keeper batsman Kamran Akmal achieves unprecedented mileston