ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.
എം.എസ് ധോനിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരും. 15 അംഗ ടീമില്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. ഭുവനേശ്വര്‍ കുമാറും ടീമിലില്ല. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. കുല്‍ദീപ് യാദവും യൂസ്‌വേന്ദ്ര ചാഹലും ടീമിലില്ല.
സെപ്റ്റംബര്‍ 15-ന് ധര്‍മശാലയിലാണ് ആദ്യ ട്വന്റി-20. സെപ്റ്റംബര്‍ 18-ന് മൊഹാലിയില്‍ രണ്ടാം മത്സരവും സെപ്റ്റംബര്‍ 22-ന് ബെംഗളൂരുവില്‍ മൂന്നാം മത്സരവും നടക്കും.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്. ഹാര്‍ദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, നവദീപ് സൈനി.
Content Highlights: No MS Dhoni but Hardik Pandya returns for T20Is against South Africa
Share this Article
Related Topics