ധോനി എക്കാലവും ഒപ്പമുണ്ടാകുമെന്ന് കരുതരുത്; ടീം ഇന്ത്യയ്ക്ക് ഗാംഗുലിയുടെ മുന്നറിയിപ്പ്


ധോനി തന്റെ കരിയര്‍ തുടങ്ങുന്നതു തന്നെ ഗാംഗുലിക്ക് കീഴിലാണ്. ബാറ്റ്‌സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ധോനിയുടെ കഴിവുകള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഗാംഗുലി നിര്‍ണായക പങ്കുവഹിച്ചിട്ടുമുണ്ട്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് എം.എസ് ധോനി. എക്കാലത്തെയും മികച്ച നായകരില്‍ ഒരാളും. ഏകദിന ലോകകപ്പ്, ട്വന്റി 20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവ ഇന്ത്യയ്ക്ക് സമ്മാനിച്ച ഈ 38-കാരന്‍ ഇപ്പോള്‍ തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്.

ഇക്കഴിഞ്ഞ ലോകകപ്പിനു ശേഷം ധോനി ക്രിക്കറ്റിനോട് വിടപറയുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ അതുണ്ടായില്ല. പിന്നാലെയെത്തിയ വിന്‍ഡീസ് പര്യടനത്തില്‍ നിന്നും താരം മാറിനില്‍ക്കുകയാണുണ്ടായത്.

ഇപ്പോഴിതാ ധോനിയുടെ കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

ധോനി എക്കാലവും ഇന്ത്യയ്ക്കായി കളിക്കാനുണ്ടാകില്ലെന്ന വസ്തുതയോട് ടീം ഇന്ത്യ പൊരുത്തപ്പെടണമെന്ന് ഗാഗുലി പറഞ്ഞു. ധോനി ഇനി അധികകാലം ടീമിനൊപ്പമുണ്ടാകില്ല. ഈ തീരുമാനം ധോനി തന്നെ എടുക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''താന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ധോനി തന്നെ വിലയിരുത്തേണ്ട സമയമാണിത്. കരിയറില്‍ അത്തരമൊരു ഘട്ടത്തിലാണ് ധോനി. ഇനിയും ഇന്ത്യയ്ക്കായി മത്സരങ്ങള്‍ ജയിപ്പിക്കാന്‍ തനിക്കാകുമോ എന്ന കാര്യം ധോനി ചിന്തിക്കണം'', ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ധോനി തന്റെ കരിയര്‍ തുടങ്ങുന്നതു തന്നെ ഗാംഗുലിക്ക് കീഴിലാണ്. ബാറ്റ്‌സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ധോനിയുടെ കഴിവുകള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഗാംഗുലി നിര്‍ണായക പങ്കുവഹിച്ചിട്ടുമുണ്ട്. 2005-ല്‍ പാകിസ്താനെതിരേ വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ധോനിയെ മൂന്നാം സ്ഥാനത്ത് ബാറ്റിങ്ങിനിറക്കാനുള്ള ഗാംഗുലിയുടെ തീരുമാനമാണ് അദ്ദേഹത്തിന്റെ കരിയറിലെ ടേണിങ് പോയന്റ്. മത്സരത്തില്‍ ആദ്യ ഏകദിന സെഞ്ചുറി നേടിയ ധോനി 148 റണ്‍സെടുത്തു. തന്റെ ബാറ്റിങ് സ്ഥാനം യുവതാരത്തിനായി മാറിക്കൊടുക്കുകയായിരുന്നു ഗാംഗുലി.

Content Highlights: MS Dhoni won't be playing forever Sourav Ganguly warns Team India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022