ബെംഗളൂരു: എം.എസ്. ധോനി വീണ്ടും ജാര്‍ഖണ്ഡിനുവേണ്ടി പാഡണിയുന്നു. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിലാണ് ജാര്‍ഖണ്ഡിനുവേണ്ടിയുള്ള ധോനിയുടെ രണ്ടാമിന്നിങ്‌സ്. വരുണ്‍ ആരോണാണ് നായകന്‍. 2007ല്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായ ശേഷം ധോനി മറ്റൊരു ക്യാപ്റ്റന്റെ കീഴില്‍ കളിച്ചിട്ടില്ല.
2008ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റസിയേറ്റെടുത്ത ധോനി കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരെയുളള ടെസ്റ്റ് പരമ്പരയ്ക്കിടയിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2007ലാണ് അവസാനമായി ധോനി ജാര്‍ഖണ്ഡിനു വേണ്ടി കളിച്ചത്.ഡിസംബര്‍ 10 മുതല്‍ 18 വരെയാണ് ബെംഗളൂരുവിലാണ് മത്സരങ്ങള്‍.
ഗ്രൂപ്പ് ബിയിലാണ് ജാര്‍ഖണ്ഡ്. കേരളം, ഹരിയാ്ണ, റെയില്‍വെയ്‌സ്, ജമ്മു കശ്മീര്‍, കര്‍ണാടക, ഗുജറാത്ത് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റു ടീമുകള്‍. ഈ മാസം 10ന് ജമ്മു കശ്മീരിനെതിരെയാണ് ജാര്‍ഖണ്ഡിന്റെ ആദ്യ മത്സരം.