ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോനി തീപ്പിടുത്തത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. വിജയ് ഹസാരെ ട്രോഫിക്കുള്ള ജാര്‍ഖണ്ഡ് ടീമംഗങ്ങളോടൊപ്പം ധോനി താമസിക്കുന്ന ദ്വാരകയിലെ ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ടീം ഹോട്ടലിലുള്ള സമയത്ത് രാവിലെ 6.30നായിരുന്നു സംഭവം. ഫയര്‍ ഫോഴ്‌സെത്തി ഒന്നര മണിക്കൂറിനുള്ളില്‍ തന്നെ തീ അണച്ചു.
പശ്ചിമ ബംഗാളിനെതിരായ സെമിഫൈനല്‍ മത്സരം ഇന്ന് നടക്കാനിരിക്കെയാണ് തീപ്പിടുത്തമുണ്ടായത്. ടീമിന്റെ വസ്ത്രങ്ങളടങ്ങിയ കിറ്റ് തീപ്പിടുത്തത്തില്‍ കത്തി നശിച്ചതിനാല്‍ ഇന്ന് നടക്കേണ്ട സെമിഫൈനല്‍ ശനിയാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. പാലം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വിദര്‍ഭയെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് ജാര്‍ഖണ്ഡ് സെമിയിലെത്തിയത്.