ന്യൂഡല്‍ഹി: ബാറ്റിങ്ങിനിടെ ഒരു ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടി വന്നാല്‍ ബാറ്റ്‌സ്മാന്‍ എന്തുചെയ്യും? ധോനിയാണ് ആ സമയത്തെങ്കില്‍ ആരാധകന്‍ തന്റെ നേരെ നീട്ടിയ ഓട്ടോഗ്രാഫ് ഒപ്പിട്ടു കൊടുക്കുമെന്നുറപ്പമാണ്. കാരണം ഇത് സങ്കല്‍പമല്ല. ശരിക്കും സംഭവിച്ച കാര്യമാണ്.
വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയാണ് ധോനിക്കരികിലേക്ക് ആരാധന്‍ ഓടിയെത്തിയത്. ഹാഫ് സ്ലീവിലുള്ള ചുവപ്പും നീലയും നിറങ്ങള്‍ കലര്‍ന്ന ചെക്ക് ഷര്‍ട്ടും ജീന്‍സും അണിഞ്ഞ യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നാണ് ക്രീസിലെത്തിയത്. ധോനി അപ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലായിരുന്നു. തന്റെ നേരെ നീട്ടിയ വെള്ള കടലാസ് വാങ്ങിയ ധോനി അതില്‍ ഒപ്പിട്ടു നല്‍കി. അതിനിടയില്‍ ധോനിയുടെ കാല്‍ തൊട്ട് വണങ്ങുകയും ചെയ്തു ഈ ആരാധകന്‍.
ന്യൂഡല്‍ഹിയിലെ എയര്‍ഫോഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ജാര്‍ഖണ്ഡ് വിദര്‍ഭയെ പരാജയപ്പെടുത്തി. ധോനിയുടെ സിക്‌സിലൂടെ വിജയറണ്‍ നേടിയ ജാര്‍ഖണ്ഡിന് ഇനി സെമിപോരാട്ടമാണുള്ളത്.