ധോനിയേയും രോഹിത്തിനെയും മറികടന്ന് ഗുപ്റ്റില്‍


1 min read
Read later
Print
Share

ന്യൂസീലന്‍ഡിനായി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 6000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡും ഇതോടെ ഗുപ്റ്റില്‍ സ്വന്തമാക്കി.

ക്രൈസ്റ്റ് ചര്‍ച്ച്: ഏകദിന ക്രിക്കറ്റില്‍ 6000 റണ്‍സ് തികച്ച് ന്യൂസീലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലാണ് താരം ഈ നേട്ടത്തിലെത്തിയത്. ന്യൂസീലന്‍ഡിനായി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 6000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡും ഇതോടെ ഗുപ്റ്റില്‍ സ്വന്തമാക്കി. ന്യൂസീലന്‍ഡിനായി ഏകദിനത്തില്‍ 6000 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ താരവുമാണ് ഗുപ്റ്റില്‍.

160 മത്സരങ്ങളില്‍ നിന്ന് 42.89 റണ്‍സ് ശരാശരിയിലാണ് ഗുപ്റ്റില്‍ 6000 റൺസ് തികച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തുന്ന എട്ടാമത്തെ ബാറ്റ്‌സ്മാനാണ് ഗുപ്റ്റില്‍. 157 ഇന്നിങ്‌സുകളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. ഇന്ത്യന്‍ താരങ്ങളായ എം.എസ് ധോനിയേയും രോഹിത് ശര്‍മയേയും ഇതോടെ ഗുപ്റ്റില്‍ പിന്നിലാക്കി. രോഹിത് 162 ഇന്നിങ്‌സുകളില്‍ നിന്നും ധോനി 166 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്.

123 ഇന്നിങ്‌സുകളില്‍ നിന്ന് 6000 റൺസ് തികച്ച ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് ഈ പട്ടികയില്‍ ഒന്നാമത്. 136 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി രണ്ടാമതുണ്ട്. 141 ഇന്നിങ്‌സുകളില്‍ നിന്ന് 6000 റൺസ് തികച്ച വിവിയൻ റിച്ചാര്‍ഡ്‌സാണ് മൂന്നാമത്.

139 പന്തില്‍ 11 ബൗണ്ടറിയും അഞ്ചു സിക്‌സും സഹിതം 138 റണ്‍സെടുത്ത ഗുപ്റ്റിലിന്റെ മികവില്‍ ന്യൂസീലന്‍ഡ് ശ്രീലങ്കയെ 45 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ഗുപ്റ്റിലിന്റെ 14-ാം ഏകദിന സെഞ്ചുറിയായിരുന്നു ഇത്.

Content Highlights: martin guptill surpasses ms dhoni rohit sharma in list of fastest batsmen with 6000 odi runs

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram