വെല്ലിങ്ടണ്‍: ബിഗ് ബാഷില്‍ ദിവസങ്ങള്‍ക്കു മുന്‍പ് ന്യൂസീലന്‍ഡ് താരം ബ്രെണ്ടന്‍ മക്കല്ലം ഫീല്‍ഡിങ് മികവില്‍ ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തിയിരുന്നു. ബ്രിസ്‌ബെയ്ന്‍ ഹീറ്റ് - പെര്‍ത്ത് സ്‌കോച്ചേഴ്സ് മത്സരത്തിനിടെ ബൗണ്ടറി ലൈനില്‍ അസാമാന്യ ഫീല്‍ഡിങ് മികവു കൊണ്ടാണ് മക്കല്ലം കാണികളെ ഞെട്ടിച്ചത്.
ഇപ്പോഴിതാ ഈ ന്യൂസീലന്‍ഡ് താരങ്ങളെല്ലാം മൈതാനത്തെ സൂപ്പര്‍മാന്‍മാരാണോ എന്ന സംശയത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. കാരണം മക്കല്ലത്തിനു പിന്നാലെയിതാ ഫീല്‍ഡിങ് മികവുകൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് ന്യൂസീലന്‍ഡിന്റെ തന്നെ താരമായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍.
ലങ്കയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ന്യൂസീലന്‍ഡ് തൂത്തുവാരിയിരുന്നു. തിങ്കളാഴ്ച നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 115 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. ന്യൂസീലന്‍ഡ് 364 റണ്‍സെടുത്തപ്പോള്‍ ലങ്ക 249-ന് എല്ലാവരും പുറത്തായി.
Content Highlights: martin guptill one handed catch against sri lanka