ഡല്‍ഹി: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിലും ഇന്ത്യന്‍ ബാറ്റ്സ്മാന്‍ സുരേഷ് റെയ്ന കളിക്കില്ല. നേരത്തേ പിടിപെട്ട പനിയില്‍നിന്ന് പൂര്‍ണമുക്തി നേടാത്തതാണ് താരത്തിന് വിനയായത്.
പൂര്‍ണ കായിക ക്ഷമതയിലേക്ക് റെയ്‌ന തിരിച്ചെത്താന്‍ കൂടുതല്‍ സമയം അനിവാര്യമാണെന്നാണ് ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നത്. പരിശീലനത്തിന്റെ ഭാഗമായി ഏകദേശം 45 മിനിറ്റ് റെയ്‌ന ബാറ്റ് ചെയ്തു. 100% കായിക ക്ഷമതയിലേക്ക് റെയ്‌ന എത്തിയിട്ടില്ലെന്ന് മെഡിക്കല്‍ സംഘം വിലയിരുത്തി.
പനി മൂലം രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ഉത്തര്‍പ്രദേശിന് വേണ്ടി ബാറ്റ് ചെയ്യാനും റെയ്‌ന എത്തിയിരുന്നില്ല. ഒന്നാം ഏകദിനത്തില്‍ റെയ്നയ്ക്കു പകരം സ്ഥാനം കണ്ടെത്തിയിരുന്ന കേദാര്‍ ജാദവ് രണ്ടു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. വ്യാഴാഴ്ച ഡല്‍ഹിയിലാണ് രണ്ടാം ഏകദിനം. '