ലസിത് മലിംഗ ടെസ്റ്റിനു പിന്നാലെ ഏകദിന ക്രിക്കറ്റും മതിയാക്കുന്നു


1 min read
Read later
Print
Share

ലങ്കയുടെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ മലിംഗ ഏകദിനത്തില്‍ ലങ്കയ്ക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമാണ്

കൊളംബോ: ശ്രീലങ്കയുടെ വെറ്ററന്‍ താരം ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ജൂലായ് 26-ന് ബംഗ്ലാദേശിനെതിരേ നടക്കുന്ന ആദ്യ ഏകദിനത്തിനു ശേഷം മലിംഗ വിരമിക്കുമെന്ന് ലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ലങ്കയുടെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ മലിംഗ ഏകദിനത്തില്‍ ലങ്കയ്ക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമാണ്. ജൂലായ് 26-ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. 35-കാരനായ താരം 225 ഏകദിനങ്ങളില്‍ നിന്ന് 335 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 523 വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരനും 399 വിക്കറ്റ് വീഴ്ത്തിയ ചാമിന്ദ വാസുമാണ് വിക്കറ്റ് വേട്ടയില്‍ മലിംഗയ്ക്ക് മുന്നിലുള്ളത്.

2011-ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി നാലു വിക്കറ്റുകള്‍ വീഴ്ത്തി റെക്കോഡിട്ട താരമാണ് മലിംഗ. 2007 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഈ പ്രകടനം. 2007, 2011 ലോകകപ്പുകളില്‍ ഹാട്രിക്ക് നേട്ടവും സ്വന്തമാക്കി.

Content Highlights: Lasith Malinga To Quit ODI cricket

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram