വെല്ലിങ്ടണ്‍: ക്രിക്കറ്റില്‍ പല തരത്തിലും ബൗണ്ടറികള്‍ വരാറുണ്ട്. ബാറ്റ്‌സ്മാന്റെ ഷോട്ടല്ലാതെ പലപ്പോഴും ഫീല്‍ഡിങ് പിഴവിലൂടെയും പന്ത് ബൗണ്ടറി ലൈന്‍ കടന്നിട്ടുണ്ട്. എന്നാല്‍ എതിര്‍ ബൗളറുടെ തലയില്‍ തട്ടി പന്ത് സിക്‌സായാലോ? ന്യൂസിലന്‍ഡിലെ ആഭ്യന്തര ഏകദിന മത്സരത്തിനിടെ അതും സംഭവിച്ചു.
ഇന്ത്യന്‍ വംശജനായ ന്യൂസിലന്‍ഡ് താരം ജീത് അശോക് റാവലിന്റെ ഷോട്ട് എതിര്‍ ടീമിന്റെ ബൗളര്‍ ആന്‍ഡ്രൂ എല്ലിസിന്റെ തലയില്‍ തട്ടി സിക്‌സാവുകയായിരുന്നു. ഓക്‌ലാന്‍ഡും കാന്റര്‍ബറിയും തമ്മില്‍ നടന്ന ഫോര്‍ഡ് ട്രോഫിക്കിടെയാണ് ഈ സിക്‌സ് പിറന്നത്.
19-ാം ഓവറിലെ ആദ്യ പന്ത് റാവല്‍ സിക്‌സിലേക്ക് പായിച്ചു. രണ്ടാം പന്തില്‍ ക്രീസില്‍ നിന്നും മുന്നോട്ടുകയറി റാവല്‍ ശക്തിയായി അടിച്ചു. കണ്ണടയ്ക്കും വേഗത്തില്‍ പന്ത് എല്ലിസിന്റെ തലയില്‍കൊണ്ടു. എല്ലിസിന് പരിക്കേറ്റോ എന്ന ആശങ്കയില്‍ റാവല്‍ അടുത്തേക്ക് ഓടിയെത്തി. എന്നാല്‍ ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. പന്ത് അപ്പോഴേക്കും സിക്‌സിലേക്കെത്തിയിരുന്നു. അംപയര്‍ ആദ്യം ബൗണ്ടറി വിധിച്ചെങ്കിലും റീപ്ലെയില്‍ സിക്‌സര്‍ ആണെന്ന് കണ്ടതോടെ തിരുത്തി
153 പന്തില്‍ 149 റണ്‍സാണ് റാവല്‍ അടിച്ചെടുത്തത്. നാല് സിക്‌സും പത്ത് ഫോറുകളും അടങ്ങുന്നതായിരുന്നു റാവലിന്റെ ഇന്നിങ്‌സ്. റാവലിന്റെ സെഞ്ചുറി മികവില്‍ ഓക്‌ലാന്‍ഡ് 304 റണ്‍സ് അടിച്ചെടുത്തു. മെഡിക്കല്‍ പരിശോധനക്ക് വിധേയനായി തിരിച്ചെത്തിയ എല്ലിസ് റാവലിന്റേതടക്കം രണ്ട് വിക്കറ്റും വീഴ്ത്തി.
That is one tough nut. The stroke was recorded as 6, one bounce off Andrew Ellis's scone. Passed the concussion test & carried on.... #FordTrophypic.twitter.com/2zsfLCI3qd
— #NZIII (@MargotButcher) February 20, 2018
Content Highlights: Kiwi batsman Jeet Raval's shot ricochets off bowler's head, still goes for a six