വിഷ്ണുവിന് ഒരോവറില്‍ നാല് സിക്‌സ്; കേരളത്തിന് ഒമ്പത് വിക്കറ്റ് വിജയം


ഗോവ മുന്നോട്ടുവെച്ച 86 റണ്‍സ് വിജയത്തിലേക്ക് ബാറ്റേന്തിയ കേരളം 7.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ചെന്നൈ: ഒരോവറില്‍ നാല് സിക്‌സ് നേടിയ ഓപ്പണര്‍ വിഷ്ണു വിനോദിന്റെ മികവില്‍ സയ്യിദ് മുഷ്താഖ് അലി ടിട്വന്റിയില്‍ കേരളത്തിന് രണ്ടാം വിജയം. സോണല്‍ ലീഗിലെ മത്സരത്തില്‍ ഗോവയെ ഒമ്പതു വിക്കറ്റിനാണ് കേരളം തകര്‍ത്തത്.

ഗോവ മുന്നോട്ടുവെച്ച 86 റണ്‍സ് വിജയത്തിലേക്ക് ബാറ്റേന്തിയ കേരളം 7.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വിഷണു വിനോദ് 13 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 22ഉം രോഹന്‍ പ്രേം 24 റണ്‍സും നേടി പുറത്താകാതെ നിന്നു.

നേരത്തെ കേരളത്തിന്റെ ബൗളിങ്ങിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ഗോവ 18.4 ഓവറില്‍ 86 റണ്‍സിന് പുറത്താകുകയായിരുന്നു. 23 റണ്‍സടിച്ച സ്വപ്‌നില്‍ അസ്‌നോദ്ക്കറാണ് ഗോവയുടെ ടോപ്പ്‌സ്‌കോറര്‍. കേരളത്തിനായി ബേസിൽ തമ്പി മൂന്നു വിക്കറ്റും ജലജ് സക്‌സേനയും റൈഫി വിന്‍സെന്റ് ഗോമസും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ കേരളം ആന്ധ്രയെ 21 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. കര്‍ണാടകയോടും ഹൈദരാബാദിനോടും പരാജയപ്പെടുകയും ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram