ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റില്‍, ഫീല്‍ഡിങ് മികവുകൊണ്ട് ടീമില്‍ സ്ഥാനമുറപ്പിച്ച കളിക്കാരനാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സ്. ആ ജോണ്ടി റോഡ്സ് പറയുന്നു, ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ഇന്ത്യയുടെ സുരേഷ് റെയ്നയാണെന്ന്.
''റെയ്ന കളിച്ചുതുടങ്ങിയ കാലംതൊട്ടേ അദ്ദേഹത്തിന്റെ ആരാധകനാണ് ഞാന്‍. ഇന്ത്യയിലെ കാലാവസ്ഥ എനിക്ക് നന്നായി അറിയാം. കനത്ത ചൂടിലാണ് ഓരോരുത്തരും. എങ്കിലും ഫീല്‍ഡ് ചെയ്യുമ്പോഴോ ഡൈവ് ചെയ്യുമ്പോഴോ ഒരിക്കലും റെയ്നയ്ക്ക് സംശയമില്ല. ആ പന്ത് കിട്ടില്ല അതുകൊണ്ട് നോക്കണ്ട എന്നല്ല, ഓരോന്നും പറന്നുപിടിക്കാന്‍ ശ്രമിക്കാം എന്നാണ് റെയ്നയുടെ നിലപാട്.'' -ജോണ്ടി റോഡ്സ് പറയുന്നു.
ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സ്, ഹെര്‍ഷല്‍ ഗിബ്സ്, ഓസ്ട്രേലിയയുടെ ആന്‍ഡ്രൂ സിമ്മണ്‍സ്, ഇംഗ്ലണ്ടിന്റെ പോള്‍ കോളിങ് വുഡ് എന്നിവരാണ് റോഡ്സിന്റെ പട്ടികയിലെ ആദ്യ അഞ്ചില്‍വരുന്ന മറ്റു ഫീല്‍ഡര്‍മാര്‍.
Content Highlights: Jonty Rhodes rates Suresh Raina as Number one fielder