'ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും മോശം സെഞ്ചുറിയാണ് സ്മിത്തിന്റേത്'- ജോണ്ടി റോഡ്‌സ്


1 min read
Read later
Print
Share

കണ്ടിരിക്കാന്‍ കൂടുതല്‍ മനോഹരം വിരാട് കോലിയുടെ ബാറ്റിങ്ങാണെന്നും സ്മിത്തിനേക്കാള്‍ മികച്ച താരം കോലിയാണെന്നും റോഡ്‌സ് പറഞ്ഞു

മുംബൈ: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് സസ്‌പെന്‍ഷനിലായ സ്റ്റീവ് സ്മിത്ത് ആഷസ് ടെസ്റ്റില്‍ സ്വപ്‌നതുല്ല്യമായ തിരിച്ചുവരവാണ് നടത്തിയത്. പക്ഷേ ദക്ഷിണാഫ്രിക്കയുടെ മുന്‍താരം ജോണ്ടി റോഡ്‌സ് സ്മിത്തിന്റെ സെഞ്ചുറിയെ വിശേഷിപ്പിക്കുന്നത് ഏറ്റവും മോശം എന്നാണ്. കണ്ടിരിക്കാന്‍ കൂടുതല്‍ മനോഹരം വിരാട് കോലിയുടെ ബാറ്റിങ്ങാണെന്നും സ്മിത്തിനേക്കാള്‍ മികച്ച താരം കോലിയാണെന്നും റോഡ്‌സ് പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോഡ്‌സ് നിലപാട് വ്യക്തമാക്കിയത്.

'കോലിയുടെ കളി കണ്ടിരിക്കാന്‍ എനിക്കിഷ്ടമാണ്. ആക്ഷനും ടെക്‌നിക്കും നോക്കുകയാണെങ്കില്‍ ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശം സെഞ്ചുറികള്‍ സ്മിത്തിന്റേതാണ്. അതേസമയം ആ ശൈലിയില്‍ അദ്ദേഹം റണ്‍സ് സമ്പാദിക്കുന്നു. 'എങ്ങനെ ഓരോ പന്തും കളിക്കാന്‍ സാധിക്കുന്നു' എന്നതിനേക്കാള്‍ ഒരു ക്രിക്കറ്റ് ആരാധകനെ സംബന്ധിച്ച് 'എത്രയോ സുന്ദരമായ ഷോട്ട്‌' എന്ന് വിസ്മയിക്കാനാകും അയാള്‍ക്ക് കൂടുതല്‍ താത്പര്യം. ഇക്കാര്യത്തില്‍ കോലി തന്നെയാണ് മുന്നില്‍. റോഡ്‌സ് വ്യക്തമാക്കി.

ഒരു വര്‍ഷത്തെ വിലക്കിനുശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ സ്മിത്ത് നാല് മത്സരങ്ങളില്‍ നിന്ന് 774 റണ്‍സുമായി പരമ്പരയുടെ താരമായിരുന്നു. ഇതില്‍ അമ്പതിന് താഴെ സ്‌കോറില്‍ പുറത്തായത് അവസാന ഇന്നിങ്‌സില്‍ മാത്രമാണ്. ഒരു ഇരട്ട സെഞ്ചുറിയും രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഓസീസ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ നാലാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തി. വിരാട് കോലിയെ പിന്തള്ളിയാണ് ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്.

Content Highlights: Jonty Rhodes On Comparison With Virat Kohli Steve Smith Century

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram