സൂറത്ത്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വീണ്ടും പരീക്ഷണം. ബുധനാഴ്ച തുടങ്ങുന്ന മത്സരത്തില്‍ കേരളത്തിനെതിരേ ഗുജറാത്തിനായി ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ കളിച്ചേക്കും. സൂറത്തിലാണ് മത്സരം.
പരിക്ക് കാരണം കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പുറത്തായിരുന്ന ബുംറയെ ശ്രീലങ്ക,ഓസ്‌ട്രേലിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെടുത്തിരുന്നു. ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിനായി വേണ്ടിയാണ് ബുംറ ഗുജറാത്തിനായി കളിക്കുന്നത്.
ഒരു തോല്‍വിയും ഒരു സമനിലയുമായി എ ഗ്രൂപ്പില്‍ ആറാം സ്ഥാനത്താണ് കേരളം.
Content Highlights: Jasprit Bumrah to prove fitness in Ranji game against Kerala
Share this Article
Related Topics