കിങ്സ്റ്റണ്‍: ഓസീസ് മണ്ണില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര വിജയം ഇന്ത്യ സ്വന്തമാക്കിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഇപ്പോഴിതാ വിന്‍ഡീസ് മണ്ണിലും ഇന്ത്യ പരമ്പര തൂത്തുവാരിയിരിക്കുകയാണ്.
വിരാട് കോലി, ചേതേശ്വര്‍ പൂജാര തുടങ്ങിയ ബാറ്റിങ് കരുത്തരുടെ മികവില്‍ മാത്രമായിരുന്നില്ല ഇന്ത്യന്‍ ടെസ്റ്റ് വിജയങ്ങള്‍, മറിച്ച് രണ്ട് ഇന്നിങ്‌സിലുമായി എതിരാളികളുടെ 20 വിക്കറ്റും വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളിങ് നിരയുെ കരുത്തുകൊണ്ട് കൂടിയായിരുന്നു.
ലോകോത്തര സ്പിന്നര്‍മാരെ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ഇന്ത്യയ്ക്ക് ഇപ്പോള്‍ കരുത്താകുന്നത് ഒരു പേസ് ത്രയമാണ്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍, മുഹമ്മദ് ഷമി, ലോകക്രിക്കറ്റിലെ തന്നെ ഇപ്പോഴുള്ളതില്‍വെച്ച് ഏറ്റവും അപകടകാരികളായ പേസ് ത്രയം.
2018 മുതല്‍ ഇതുവരെയുള്ള ഇവരുടെ പ്രകടനം മാത്രമെടുത്ത് പരിശോധിച്ചാല്‍ മതി ടീം ഇന്ത്യയ്ക്ക് ഇവരുടെ സാന്നിധ്യം എത്രത്തോളം പ്രധാന്യമര്‍ഹിക്കുന്നതാണെന്ന് അറിയാന്‍.
2018-ന് ശേഷം ടെസ്റ്റില്‍ മൂവരും ടെസ്റ്റില്‍ 50 വിക്കറ്റിലേറെ വീഴ്ത്തിക്കഴിഞ്ഞു. ഇക്കാലയളവില്‍ ലോകക്രിക്കറ്റില്‍ ഒരേ ടീമില്‍ 50 വിക്കറ്റുകള്‍ തികച്ച് രണ്ടു ബൗളര്‍മാര്‍ പോലുമില്ല.
2018-ന് ശേഷം 62 ടെസ്റ്റ് വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടിലുള്ളത്. ഇക്കാലയളവില്‍ ഷമി 58 വിക്കറ്റുകള്‍ നേടി. ഇഷാന്ത് ശ്ര#മയാകട്ടെ 52 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്.
ഒരു കാലത്തെ വിന്‍ഡീസ്, ഓസ്‌ട്രേലിയ, പാകിസ്താന്‍ ബൗളര്‍മാരെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ പേസ് നിരയെന്ന് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ലക്ഷ്മിപതി ബാലാജി പറയുന്നു. തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യത്തില്‍ മാത്രമല്ല ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റു വീഴ്ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Ishant Sharma, Jasprit Bumrah, Mohammed Shami are having the best dream run in Test history