കോഴിക്കോട്: ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. രഞ്ജി ട്രോഫി ചാമ്പ്യന്‍മാരായ വിദര്‍ഭയുമായാണ് ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യ കളിക്കുക. ഫെബ്രുവരി 12 മുതല്‍ 16 വരെ നാഗ്പുരിലാണ് മത്സരം. മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
മറ്റു ടീമംഗങ്ങള്‍: മായങ്ക് അഗര്‍വാള്‍, അന്‍മോല്‍പ്രീത് സിങ്, ഹനുമ വിഹാരി, ശ്രേയസ്സ് അയ്യര്‍, ഇഷാന്‍ കിഷന്‍, കൃഷ്ണപ്പ ഗൗതം, ധര്‍മേന്ദ്രസിങ് ജഡേജ, രാഹുല്‍ ചാഹര്‍, അങ്കിത് രജപുത്, തന്‍വീര്‍, റോണിത് മോറെ, റിങ്കു സിങ്, സ്‌നെല്‍ പട്ടേല്‍.
ഇംഗ്ലണ്ട് ലയണ്‍സിനെതിരെ രണ്ടാം ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമിനേയും പ്രഖ്യാപിച്ചു. കെ.എല്‍. രാഹുലാണ് ടീമിനെ നയിക്കുക. ജലജ് സക്‌സേന ടീമില്‍ തുടരും. ഫെബ്രുവരി 13 മുതല്‍ മൈസൂരിലാണ് കളി.
Content Highlights: Irani Trophy Cricket Rest Of India Team Captain Ajinkya Rahane