ബെന്‍ ഒരു സങ്കടക്കടലോ?


1 min read
Read later
Print
Share

ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളിയെ നിലംപരിശാക്കുന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ ഉള്ളില്‍ ഒരു സങ്കടക്കടല്‍ അലയടിക്കുന്നതായി തോന്നിയിട്ടുണ്ടോ?

ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളിയെ നിലംപരിശാക്കുന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ ഉള്ളില്‍ ഒരു സങ്കടക്കടല്‍ അലയടിക്കുന്നതായി തോന്നിയിട്ടുണ്ടോ? തന്റെ ജനനത്തിനുംമുമ്പേ സംഭവിച്ചൊരു ദുരന്തത്തിന്റെ സ്മരണകളുമായാണ് ബെന്‍ ഈ കളികളെല്ലാം കളിച്ചത്. അടുത്ത കൂട്ടുകാര്‍ക്കുപോലും അതറിയില്ലായിരുന്നു, അര്‍ധസഹോദരിയായ ജാക്വി ഡണ്‍ ആ കുടുംബത്തിന്റെ വേദനിപ്പിക്കുന്ന കഥ കഴിഞ്ഞദിവസം ലോകത്തോട് തുറന്നുപറയും വരെ.

ബെന്‍ സ്റ്റോക്‌സ് ജനിക്കുന്നതിന് മൂന്നുവര്‍ഷംമുമ്പ് 1988 ഏപ്രിലിലായിരുന്നു സംഭവം. സ്റ്റോക്‌സിന്റെ അമ്മ ഡേബിന് റിച്ചാര്‍ഡ്ഡണ്‍ എന്ന ആദ്യഭര്‍ത്താവുമായുള്ള ബന്ധത്തില്‍ മൂന്നു മക്കളുണ്ടായിരുന്നു, ജാക്വി ഡണ്‍, ട്രേസി, ആന്‍ഡ്രൂ എന്നിവര്‍. ഇതിനുശേഷമാണ് റഗ്ബി പരിശീലകനായ ജെറാര്‍ഡ് സ്റ്റോക്‌സിനെ ഡേബ് വിവാഹം കഴിക്കുന്നത്. ഡേബിനെ നഷ്ടപ്പെട്ട വേദനയില്‍ റിച്ചാര്‍ഡ്ഡണ്‍ ഇളയ രണ്ടുമക്കളെ കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി. കൊല്ലപ്പെടുമ്പോള്‍ ട്രേസിക്ക് എട്ടു വയസ്സും ആന്‍ഡ്രൂവിന് നാലു വയസ്സുമായിരുന്നു. മൂത്ത മകള്‍ ജാക്വി ഡണ്‍ രക്ഷപ്പെട്ടു. റിച്ചാര്‍ഡ് ഡണിന്റെ മാനസികനില തകരാറിലായിരുന്നത്രേ.

സംഭവം നടന്ന് മൂന്നുവര്‍ഷത്തിനുശേഷമാണ് ഡേബ് - ജെറാര്‍ഡ് ദമ്പതിമാര്‍ക്ക് ബെന്‍ സ്റ്റോക്‌സ് ജനിച്ചത്. രണ്ടു മക്കളെ നഷ്ടപ്പെട്ടതിന്റെ വേദനയിലായിരുന്ന ഡേബ്, ബെന്‍ സ്റ്റോക്‌സ് പിറന്നശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അന്ന് ന്യൂസീലന്‍ഡിലായിരുന്ന ബെന്‍ സ്റ്റോക്‌സും ഡേബും കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ഇംഗ്ലണ്ടിലേക്ക് കുടിയേറി. ബെന്‍ സ്റ്റോക്‌സ് ക്രിക്കറ്റര്‍ എന്നനിലയില്‍ പേരെടുത്തു. ജാക്വി ഡണിനെ ഉദ്ധരിച്ച് 'ദി സണ്‍' പത്രം കഴിഞ്ഞദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.

പത്രത്തിനെതിരേ ആഞ്ഞടിച്ച് ബെന്‍ സ്റ്റോക്‌സ്

തന്റെ ഭൂതകാല കഥകള്‍ 'ദി സണ്‍' പ്രസിദ്ധീകരിച്ചത് ഹൃദയശൂന്യമായ പ്രവൃത്തിയാണെന്ന് ബെന്‍ സ്റ്റോക്‌സ് പ്രതികരിച്ചു. ''ഇത് തീര്‍ത്തും സദാചാരവിരുദ്ധവും അങ്ങേയറ്റം നിരുത്തരവാദവുമാണ്. എന്റെ തീര്‍ത്തും വ്യക്തിപരമായ കാര്യമാണത്. 31 വര്‍ഷം മുമ്പത്തെ കഥകളിലേക്ക് എന്റെ കുടുംബത്തെ വലിച്ചിഴച്ചു. ഇത് എന്റെ അമ്മയെ ഏറെക്കാലം അസ്വസ്ഥയാക്കും'' -സ്റ്റോക്‌സ് പറഞ്ഞു.

Content Highlights: Inside the private life of Ben Stokes family tragedy revealed

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram