മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശുഭ്മാന്‍ ഗില്ലാണ് ടീമിലെ പുതുമുഖം. വിൻഡീസ് പര്യടനത്തിൽ ഇന്ത്യ എയ്ക്കുവേണ്ടി ഇരട്ടസെഞ്ചുറി നേടിയിരുന്നു.
വിന്‍ഡീസ് പര്യടത്തില്‍ ഇന്ത്യന്‍ വിജയത്തിന്റെ ചുക്കാന്‍ പിടിച്ച ഹനുമ വിഹാരിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഋഷഭ് പന്തും വൃദ്ധിമാന്‍ സാഹയുമാണ് കീപ്പര്‍മാര്‍. ധവാനും കെ.എല്‍. രാഹുലും ടീമിലില്ല. വിൻഡീസ് പര്യടനത്തിലെ മോശപ്പെട്ട ഫോമാണ് രാഹുലിന്റെ സ്ഥാനം നഷ്ടമാക്കിയത്. ആര്‍. അശ്വിന്‍ ടീമില്‍ തിരിച്ചെത്തി. ഉമേഷ് യാദവിനും ഇടം നേടാനായില്ല.
ടീം: വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ഭുംറ, ഇശാന്ത് ശര്‍മ, ശുഭ്മാന്‍ ഗില്‍.
Content Highlights: Indian Cricket Squad, South Africa Series, Shubman Gill, Rahul Kohli, Virat Kohli
Share this Article
Related Topics