വഴികാട്ടാന്‍ ഇന്ത്യന്‍ യുവനിര


2 min read
Read later
Print
Share

വെസ്റ്റിന്‍ഡീസ് എ ടീമിനെതിരായ ഏകദിന പരമ്പര 4-1 ന് ജയിച്ച് ഇന്ത്യയുടെ എ ടീം കൗണ്ട്ഡൗണ്‍ ഉഷാറാക്കി

അടുത്തമാസം വെസ്റ്റിന്‍ഡീസിലേക്ക് പര്യടനം നടത്തുന്ന ഇന്ത്യന്‍ സീനിയര്‍ ടീമിന് വഴികാട്ടാന്‍ യുവനിര. വെസ്റ്റിന്‍ഡീസ് എ ടീമിനെതിരായ ഏകദിന പരമ്പര 4-1 ന് ജയിച്ച് ഇന്ത്യയുടെ എ ടീം കൗണ്ട്ഡൗണ്‍ ഉഷാറാക്കി. ഓഗസ്റ്റ് മൂന്നു മുതലാണ് വിന്‍ഡീസ് പരമ്പര. ഇതിനുള്ള ടീമിനെ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. അതില്‍ കളിക്കുന്ന ഒട്ടേറെ യുവതാരങ്ങള്‍ എ ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയുടെ പുതുനിര മുന്നില്‍ നിന്നു.

സീനിയര്‍ ടീമില്‍ ഇടംനേടാനായില്ലെങ്കിലും എ ടീമിലെ പ്രകടനം ശുഭ്മാന്‍ ഗംഭീരമാക്കി. ഓഗസ്റ്റ് മൂന്നിന് തുടങ്ങുന്ന പരമ്പരയ്ക്കുള്ള ടീമിനെ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ശുഭ്മാന്‍ ഗില്‍ ഇതില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എ ടീമിനുവേണ്ടി നാലു മത്സരം കളിച്ച ശുഭ്മാന്‍, മൂന്ന് അര്‍ധസെഞ്ചുറിയടക്കം 218 റണ്‍സ് അടിച്ചു. പരമ്പരയിലെ റണ്‍വേട്ടയില്‍ മുന്നിലാണ് ഈ മുന്‍നിര ബാറ്റ്സ്മാന്‍.

എ ടീമില്‍ കളിച്ച ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ദീപക് ചഹാര്‍, രാഹുല്‍ ചഹാര്‍, നവദീപ് സൈനി, ക്രുണാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ് തുടങ്ങിയവര്‍ ഇന്ത്യയുടെ സീനിയര്‍ ടീമില്‍ ഇടംനേടിയിട്ടുണ്ട്. ഇവരെല്ലാം എ ടീമിനുവേണ്ടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ജൂനിയര്‍ ടീമിന്റെ പ്രകടനം മുതിര്‍ന്നവരുടെ കളിയെയും സ്വാധീനിക്കും. ഇതില്‍ മിക്ക ആളുകളും ഇലവനില്‍ കളിച്ചേക്കും. പരമ്പരയില്‍ മൂന്ന് ട്വന്റി 20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമുണ്ട്.

പരമ്പരയിലെ റണ്‍നേട്ടത്തിലും വിക്കറ്റ് നേട്ടത്തിലും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നാലിലും ഇന്ത്യക്കാരാണ്. രാഹുല്‍ ഗെയ്ക് വാദ് (നാല് ഇന്നിങ്സ് 207 റണ്‍സ്), ശ്രേയസ്സ് അയ്യര്‍ (നാല് ഇന്നിങ്സ് 187 റണ്‍സ്), മനീഷ് പാണ്ഡെ (അഞ്ച് ഇന്നിങ്സ് 162 റണ്‍സ്) സുനില്‍ ആംബ്രിസ് (അഞ്ച് ഇന്നിങ്സ് 161 റണ്‍സ്) എന്നിങ്ങനെയാണ് സ്‌കോര്‍.

ബൗളിങ്ങില്‍ ഖലീല്‍ അഹമ്മദ് (9 വിക്കറ്റ്), നവദീപ് സൈനി (8), ക്രുണാല്‍ പാണ്ഡ്യ (7), റൊമാരിയോ ഷെഫേര്‍ഡ് (7), രാഹുല്‍ ചഹാര്‍ (6) എന്നിവരാണ് മുന്നിലുള്ളത്. പരമ്പരയിലെ ഒരേയൊരു സെഞ്ചുറി ഇന്ത്യയുടെ ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ (100) നേടി.

സമ്പൂര്‍ണ മേധാവിത്തം

കൂളിഡ്ജ് (വെസ്റ്റിന്‍ഡീസ്): വെസ്റ്റിന്‍ഡീസ് എ ടീമിനെതിരായ അഞ്ചാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ എയ്ക്ക് എട്ടുവിക്കറ്റ് ജയം. 102 പന്തുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യന്‍ യുവനിര ജയം പിടിച്ചെടുത്തു. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് എ 47.4 ഓവറില്‍ 236 റണ്‍സിന് പുറത്ത്. ഇന്ത്യ എ 33 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 237. ഇതോടെ അഞ്ച് മത്സങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി (4-1).

ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദ് (89 പന്തില്‍ 99), ശുഭ്മാന്‍ ഗില്‍ (40 പന്തില്‍ 69), ശ്രേയസ് അയ്യര്‍ (64 പന്തില്‍ 61) എന്നിവര്‍ ഇന്ത്യയുടെ ജയം അനായാസമാക്കി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് ഓപ്പണിങ് വിക്കറ്റില്‍ 77 റണ്‍സ് അടിച്ചെങ്കിലും മധ്യനിര തകര്‍ന്നു. ദീപക് ചഹാര്‍, രാഹുല്‍ ചഹാര്‍, നവദീപ് സൈനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം എടുത്തു.

Content Highlights: India vs West Indies blood young batsmen will be disastrous in long run

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'ക്യാപ്റ്റന്‍ കോലി'; സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ റെക്കോഡും മറികടന്നു

Oct 11, 2019


mathrubhumi

1 min

മെല്‍ബണില്‍ ഓസീസ് വിജയം 247 റണ്‍സിന്; ന്യൂസീലന്‍ഡിനെതിരേ പരമ്പര

Dec 29, 2019


mathrubhumi

1 min

പരിഹസിച്ചവര്‍ക്ക് മറുപടി; ഓസീസ് മണ്ണില്‍ ഷായുടെ ഷോ

Dec 1, 2019