മുംബൈ: സിംബാബ്‌വെയ്ക്ക് പകരം ഇന്ത്യയിലേയ്ക്ക് വരുന്നത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. 2020 ജനുവരിയിലാണ് മൂന്ന് ട്വന്റി 20 മത്സരങ്ങളുള്ള പരമ്പര.
ജനുവരി അഞ്ചിന് ഗുവാഹട്ടിയിലാണ് ആദ്യ മത്സരം. രണ്ടാം ട്വന്റി 20 ജനുവരി ഏഴിന് ഇന്‍ഡോറിലും മൂന്നാം മത്സരം ജനുവരി പത്തിന് പുണെയിലും നടക്കും.
നേരത്തെ സിംബാബ്‌വെയായിരുന്നു ഇന്ത്യയിലേയ്ക്ക് വരാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, സിംബാബ്‌വെ ടീമിന് ഐ.സി.സി. വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ബി.സി.സി.ഐ ശ്രീലങ്കയെ സമീപിക്കുകയായിരുന്നു. അടുത്ത വര്‍ഷത്തെ ഇന്ത്യയുടെ ആദ്യ ഹോം പരമ്പരയായിരിക്കും ഇത്.
ക്രിക്കറ്റ് ഭരണത്തിലെ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ ജൂലൈയില്‍ ഐ.സി.സി സിംബാബ്‌വെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
Content Highlights: India, Sri Lanka, T20 Series, Zimbabwe, BCCI, ICC
Share this Article
Related Topics