ശുഭ്മാന്‍ ഗില്ലും കരുണ്‍ നായരും തിളങ്ങി; ഇന്ത്യ എ ടീം മികച്ച നിലയില്‍


ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നുവിക്കറ്റിന് 233 റണ്‍സെടുത്തു

മൈസൂരു: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ എ ടീമിന് മികച്ച തുടക്കം. ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നുവിക്കറ്റിന് 233 റണ്‍സെടുത്തു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (92), കരുണ്‍ നായര്‍ (78 നോട്ടൗട്ട്), ക്യാപ്റ്റന്‍ വൃദ്ധിമാന്‍ സാഹ (36 നോട്ടൗട്ട്) എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ആകെ 10 റണ്‍സിലെത്തിയപ്പോള്‍ അഭിമന്യു ഈശ്വരനെ (5) നഷ്ടമായി. വൈകാതെ പ്രിയങ്ക് പഞ്ചലും (6) പുറത്തായതോടെ ഇന്ത്യ രണ്ടിന് 31 എന്ന നിലയിലായി. മൂന്നാം വിക്കറ്റില്‍ ശുഭ്മാനും കരുണ്‍ നായരും ചേര്‍ന്ന് 135 റണ്‍സ് ചേര്‍ത്തു.

137 പന്തില്‍ 12 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെട്ടതാണ് ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിങ്സ്. 167 പന്ത് നേരിട്ട കരുണ്‍ 10 ബൗണ്ടറിയടിച്ചു. കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് തുടങ്ങിവര്‍ക്കൊപ്പം കേരളത്തിന്റെ രഞ്ജി താരം ജലജ് സക്‌സേനയും ഇന്ത്യ എ ടീമിലുണ്ട്.

Content Highlights: India A vs South Africa A Cricket

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram